scorecardresearch

ജര്‍മനിയിലെ ചികിത്സ കഴിഞ്ഞു, ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തെത്തി

ബെർലിൻ ചാരിറ്റി ആശുപത്രിയിൽ തൊണ്ടയിലെ ലേസർ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ ഞായറാഴ്ച ഡിസ്‌ചാർജ് ചെയ്തിരുന്നു

ബെർലിൻ ചാരിറ്റി ആശുപത്രിയിൽ തൊണ്ടയിലെ ലേസർ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ ഞായറാഴ്ച ഡിസ്‌ചാർജ് ചെയ്തിരുന്നു

author-image
WebDesk
New Update
oommen chandy. congress, ie malayalam

തിരുവനന്തപുരം: ജർമനിയിലെ ചികിത്സയ്ക്കു ശേഷം മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി മടങ്ങിയെത്തി. ഇന്നു പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻ ചാണ്ടിയും കുടുംബവും എത്തിയത്.

Advertisment

ബെർലിൻ ചാരിറ്റി ആശുപത്രിയിൽ തൊണ്ടയിലെ ലേസർ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ ഞായറാഴ്ച ഡിസ്‌ചാർജ് ചെയ്തിരുന്നു. മൂന്നു ദിവസം വിശ്രമിച്ചശേഷം മടങ്ങിയാൽ മതിയെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. തുടർന്നായിരുന്നു യാത്ര 17 ലേക്ക് മാറ്റിയത്. മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ബർലിനിൽ ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.

നവംബർ ആറിനായിരുന്നു ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് പോയത്. 10 നാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ആരോഗ്യവാനായുള്ള ഉമ്മൻ ചാണ്ടിയുടെ ചിത്രം മകൻ ചാണ്ടി ഉമ്മൻ ഫെയ്സ് ബുക്കിൽ പങ്കുവച്ചിരുന്നു.

Advertisment
Oommen Chandy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: