കോട്ടയം: മലയാള സിനിമയിലെ പ്രമുഖ നടിക്കുണ്ടായ ദുരനുഭവം ഞെട്ടലോടെയാണ് കേട്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ക്രമസമാധാനപാലനത്തില്‍ മുന്‍നിരയില്‍ നിൽക്കുന്ന നമ്മുടെ സംസ്ഥാനത്താണ് ഇതൊക്കെ സംഭവിക്കുന്നത്. സ്ത്രീകള്‍ക്കെതിര ഉണ്ടാകുന്ന എല്ലാ അതിക്രമങ്ങളും ശക്തമായി അടിച്ചമര്‍ത്തേണ്ടതുതന്നെയാണെന്നും ഉമ്മൻ ചാണ്ടി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നടിക്കു നേരയുണ്ടായ ആക്രമണം ആസൂത്രിതവും സംഘടിതവുമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസിന്റെ ശക്തമായ നടപടിയാണ് ജനങ്ങള്‍ ഇനി പ്രതീക്ഷിക്കുന്നത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും ഉടനടി കണ്ടെത്തുകയും അവരെ നീതിപീഠത്തിനു മുന്നിലെത്തിച്ചുവെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയാള സിനിമയിലെ പ്രമുഖ നടിക്കുണ്ടായ ദുരനുഭവം ഞെട്ടലോടെയാണ് കേട്ടത്. ഇങ്ങനെയൊക്കെ കേരളത്തില്‍ സംഭവിക്കുമോ എന്നു പോലും തോന്നിപ്പോയി. ക്രമസമാധാനപാലനത്തില്‍ മുന്‍നിരയില്‍ നിൽക്കുന്ന നമ്മുടെ സംസ്ഥാനത്താണ് ഇതൊക്കെ സംഭവിക്കുന്നത്. സ്ത്രീകള്‍ക്കെതരിരേയുണ്ടാകുന്ന എല്ലാ അതിക്രമങ്ങളും ശക്തമായി അടിച്ചമര്‍ത്തേണ്ടതുതന്നെയാണ്.

ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടനെ ഞാന്‍ അവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. അവരുടെ വേദനയില്‍ പങ്കുചേരുന്നു. അവര്‍ക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതവും സംഘടിതവുമാണെന്നാണ് പ്രാഥമിക നിഗമനം.

പോലീസിന്റെ ശക്തമായ നടപടിയാണ് ജനങ്ങള്‍ ഇനി പ്രതീക്ഷിക്കുന്നത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും ഉടനടി കണ്ടെത്തുകയും അവരെ നീതിപീഠത്തിനു മുന്നിലെത്തിച്ചുവെന്ന് ഉറപ്പുവരുത്തുകയും വേണം.

അതോടൊപ്പം തന്നെ വീണ്ടും തലപൊക്കിയിരിക്കുന്ന ഗുണ്ടാ മാഫിയ സംഘങ്ങളെ സംസ്ഥാന വ്യാപകമായി അടിച്ചമര്‍ത്തുകയും വേണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ