scorecardresearch
Latest News

ഉമ്മൻചാണ്ടി കോവിഡ് മുക്തനായി, ആശുപത്രി വിട്ടു

കോവിഡ് നെഗറ്റീവായ അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നും മകൻ ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

Oommen Chandy,covid cured,ഉമ്മൻ ചാണ്ടി,ഉമ്മൻചാണ്ടി,മുക്തൻ,മുൻമുഖ്യമന്ത്രി,കൊവിഡ് മുക്തി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി കോവിഡ് മുക്തനായി ആശുപത്രി വിട്ടു. കോവിഡ് നെഗറ്റീവായ അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നും മകൻ ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

‘അപ്പ കോവിഡ് നെഗറ്റീവായി വീട്ടിൽ തിരികെയെത്തി. നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനകൾക്ക് നന്ദി’- എന്നാണ് ചാണ്ടി ഉമ്മൻ കുറിച്ചിരിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളും ഉണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ വീട്ടിലായിരുന്ന അദ്ദേഹത്തെ കോവിഡ് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ദിവസങ്ങൾക്ക് മുൻപാണ് മുഖ്യമന്ത്രി കോവിഡ് മുക്തനായി ആശുപത്രി വിട്ടത്.

മകൾ വീണ വിജയന് കോവിഡ് സ്ഥിരീകരിച്ച് ഏതാനും ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ മകൾ പിപിഇ കിറ്റ് ധരിച്ചായിരുന്നു തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യാനെത്തിയത്. കോവിഡ് വാക്സീന്റെ ആദ്യ ഡോസ് മുഖ്യമന്ത്രി നേരത്തേ സ്വീകരിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Oommen chandy cured from covid 19 back home