/indian-express-malayalam/media/media_files/2026/01/22/ganesh-kumar-2026-01-22-19-38-12.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ചാണ്ടി ഉമ്മന്‍ എംഎൽഎയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. സകലതും പിടിച്ചുവാങ്ങി തന്നെയും മക്കളെയും വേര്‍പിരിക്കാന്‍ മധ്യസ്ഥത വഹിച്ചത് ഉമ്മൻ ചാണ്ടിയാണെന്നും കുടുംബം തകർത്ത് തന്നെയും മക്കളെയും രണ്ടു വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മന്‍ചാണ്ടിയോ മകനോ മറുപടി പറയുമോ എന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് വരുമ്പോൾ ഉമ്മന്‍ചാണ്ടിയെ ദ്രോഹിച്ചുവെന്ന് പുതിയ കഥ, ഇത്രയും കാലം ഉമ്മന്‍ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന് അറിയാത്തൊരു രഹസ്യം തിരഞ്ഞെടുപ്പിന്റെ തലേന്ന് ആരെ പറ്റിക്കാനാണ് ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. "സിബിഐക്ക് ഞാൻ കൊടുത്ത മൊഴി ആർക്കു വേണമെങ്കിലും പരിശോധിക്കാം. ഉമ്മൻ ചാണ്ടി ഇത്തരമൊരു പ്രവൃത്തി ചെയ്യുന്ന് ആളല്ലാ എന്ന് എന്റെ അച്ഛൻ മരിക്കുന്നതിന് മുമ്പ് എന്നോട് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അങ്ങനെ വിശ്വസിക്കുന്നു എന്നാണ് സിബിഐക്ക് മൊഴി നൽകിയത്," എന്ന് ഗണേഷ് കുമാർ പറഞ്ഞു.
Also Read: ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി മുന്നണിയുടെ ഭാഗമാകും
"എന്റെ കുടുംബം തകര്‍ത്ത് എന്റെ സർവതും പിടിച്ചുവാങ്ങിച്ച് എന്റെ മക്കളെയും എന്നെയും വേർപെടുത്തി വിടാൻ മധ്യസ്ഥത വഹിച്ചത് ഉമ്മൻചാണ്ടിയാണ്. ആ മര്യാദകേടിന് മറുപടി പറയുമോ? പറയണ്ടാ എന്ന് വിചാരിക്കുമ്പോൾ, വായിൽ വിരലിട്ടാൽ കടിക്കാത്ത ആരും ഇല്ല. എന്റെ കുടുംബം തകർത്ത് മക്കളെയും എന്നെയും രണ്ടുവഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മന്‍ചാണ്ടിയോ ഉമ്മന്‍ചാണ്ടിയുടെ മകനോ മറുപടി പറയുമോ?," ഗണേഷ് കുമാർ ചോദിച്ചു.
Also Read: പ്രധാനമന്ത്രിയുടെ കേരള സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം
"ഉമ്മന്‍ചാണ്ടിയല്ലേ എന്നെ ചതിച്ചത്. എന്ത് കുറ്റം ചെയ്തിട്ടാണ് 2003 ല്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്. എന്റെ പേരില്‍ ഏത് കേസ് ആണുള്ളത്. ഒരു കുടുംബവഴക്കിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെപ്പിച്ച് തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു. ചാണ്ടി ഉമ്മൻ ഇത്രയും കാലം എവിടെ ആയിരുന്നു. ചാണ്ടി ഉമ്മൻ മിണ്ടാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഞാൻ ഇതൊ​ക്കെ വിളിച്ചുപറയും," എന്നും ഗണേഷ് കുമാർ പറഞ്ഞു.
സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയത് ഗണേഷ് കുമാർ ആണെന്ന് ആയിരുന്നു ചാണ്ടി ഉമ്മന്റെ ആരോപണം. സോളാർ കേസിലെ പരാതിക്കാരിയുടെ 18 പേജുള്ള പരാതി 24 പേജ് ആക്കിയതിന് പിന്നിൽ ഗണേഷ് കുമാർ ആണെന്നും ഇന്നും വിഷയത്തിൽ കൊട്ടാരക്കര കോടതിയിൽ കേസ് നടക്കുന്നുണ്ടെന്നും ചാണ്ടി പറഞ്ഞു. ഒരിക്കൽ നീതി ലഭിക്കുമെന്നാണ് തനിക്ക് വിശ്വാസമെന്നും ഉമ്മൻചാണ്ടി നീതിക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Read More: ശബരിമല സ്വർണ്ണക്കൊള്ള; നിയമസഭയിൽ നാടകീയ രംഗങ്ങൾ, ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us