കൊച്ചി: പ്രവർത്തകർക്കും നേതാക്കൾക്കും ഒപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊച്ചി മെട്രോയിലെ തന്‍റെ ആദ്യ യാത്രയ്ക്കെത്തി. എന്നാല്‍ പ്രവര്‍ത്തകരുടെ തിക്കിത്തിരക്ക് കാരണം നിശ്ചയിച്ചത് പ്രകാരമുളള ആദ്യ ട്രെയിനില്‍ ഉമ്മന്‍ചാണ്ടിക്ക് കയറാനായില്ല.

പിന്നീട് രണ്ടാം ട്രെയിനിലാണ് മുന്‍മുഖ്യമന്ത്രി യാത്ര ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങി നേതാക്കളുടെയും പ്രവർത്തകരുടെയും വലിയ നിരയാണ് ഉമ്മൻ ചാണ്ടിക്കൊപ്പം മെട്രോ ട്രെയിനിൽ കയറാൻ എത്തിയത്.

ആലുവ സ്റ്റേഷനിൽ നിന്നും ടിക്കറ്റെടുത്ത ശേഷമാണ് നേതാക്കളും പ്രവർത്തകരും ട്രെയിനിൽ കയറിയത്. നൂറുകണക്കിന് പ്രവർത്തകരാണ് ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യം അർപ്പിച്ച് ഒപ്പമുണ്ടായിരുന്നത്.
ഇന്ന് മെട്രോയിൽ കയറാൻ എത്തുമെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ