തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന് നിയമമില്ലെന്ന് സംസ്ഥാന നിയമമന്ത്രി എകെ ബാലൻ. ഇതോടെ റിപ്പോർട്ട് തേടി ഉമ്മൻചാണ്ടി സമർപ്പിച്ച അപേക്ഷക്ക് അനുകൂല മറുപടി ലഭിക്കില്ലെന്ന് ഉറപ്പായി.

“റിപ്പോർട്ട് നൽകണമെന്ന് നിയമമില്ല. ആറ് മാസത്തിനുള്ളിൽ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സഭയിൽ വയ്ക്കും. കാണേണ്ടവർക്ക് അപ്പോൾ കാണാം.” മന്ത്രി എകെ ബാലൻ ഇതേക്കുറിച്ച് പ്രതികരിച്ചു.

നേരത്തേ ചീഫ് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം ഉമ്മൻചാണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നേരിട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് സംസ്ഥാന സർക്കാർ വഴങ്ങിയേക്കില്ല എന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ