scorecardresearch
Latest News

ഓണ്‍ലൈന്‍ റമ്മികളിക്ക് കടിഞ്ഞാൺ; രണ്ടാഴ്‌ചക്കകം വിജ്ഞാപനം ഇറക്കും

ഓൺലൈൻ പന്തയം ഗുരുതരമായ സാമൂഹിക വിപത്തെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു

ഓണ്‍ലൈന്‍ റമ്മികളിക്ക് കടിഞ്ഞാൺ; രണ്ടാഴ്‌ചക്കകം വിജ്ഞാപനം ഇറക്കും

കൊച്ചി: ഓൺലൈൻ വഴിയുള്ള ചൂതാട്ടവും പന്തയവും നിയന്ത്രിച്ച് ഗെയ്‌മിങ് ആക്‌ടിലെ ചട്ടം ഭേദഗതി ചെയ്യുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി 1960 ലെ ഗെയ്‌മിങ് ആക്‌ട് ഭേദഗതി ചെയ്യും. രണ്ടാഴ്‌ചക്കകം വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ തീരുമാനം രേഖപ്പെടുത്തിയ കോടതി ഹർജി തീർപ്പാക്കി.

ഓൺലൈൻ ചൂതാട്ടം സാമൂഹിക വിപത്താണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം പാലാരിവട്ടം സ്വദേശി പോളി വടക്കൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.

Read Also: സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍; തലസ്ഥാനത്ത് സംഘർഷം

ഓൺലൈൻ ചൂതാട്ടം സാമൂഹിക വിപത്താണെന്നും നിയന്ത്രിക്കാൻ സംസ്ഥാനത്ത് നിയമമില്ലെന്നും പ്രശസ്‌തരെ വച്ച് പരസ്യം നൽകി യുവാക്കളെ ചതിക്കുഴിയിൽ വീഴ്‌ത്തി പണം തട്ടുകയാണെന്നും തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്‌തെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

ഓൺലൈൻ പന്തയം ഗുരുതരമായ സാമൂഹിക വിപത്തെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നടത്തിപ്പുകാർക്കും സെലിബ്രിറ്റികളായ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, സിനിമാ താരങ്ങളായ അജു വർഗീസ്, തമന്ന ഭാട്ടിയ എന്നിവർക്ക് കോടതി പ്രത്യേക ദൂതൻ വഴി അടിയന്തര നോട്ടീസ് അയച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Online rummy gaming kerala government restrictions