ഓൺലൈൻ പന്തയം: കോഹ്‌ലി, അജു വർഗീസ്, തമന്ന എന്നിവർക്ക് ഹൈക്കോടതി നോട്ടീസ്

പത്ത് ദിവസത്തിനകം വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിനോടും കോടതി നിർദേശിച്ചു

Rummy, റമ്മി, Online Games, ഓൺലെെൻ ഗെയിം, Game Addiction, IE Malayalam, ഐഇ മലയാളം"

കൊച്ചി: ഓൺലൈൻ പന്തയം ഗുരുതരമായ സാമൂഹിക വിപത്തെന്ന് ഹൈക്കോടതി. നടത്തിപ്പുകാർക്കും സെലിബ്രിറ്റികളായ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, സിനിമാ താരങ്ങളായ അജു വർഗീസ്, തമന്ന ഭാട്ടിയ എന്നിവർക്ക് കോടതി പ്രത്യേക ദൂതൻ വഴി അടിയന്തര നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിനോടും കോടതി നിർദേശിച്ചു.

നടത്തിപ്പുകാരായ പ്ലെ ഗെയിംസ് ട്വന്റി ഫോർ സ്റ്റാർ സെവൻ, മൊബൈൽ പ്രീമിയർ ലീഗ് എന്നിവരാണ് ചൂതാട്ടത്തിന്റെ നടത്തിപ്പുകാർ. ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമാണെന്നും നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും പ്രശസ്തരെ വച്ച് പരസ്യം നൽകി യുവാക്കളെ ആകർഷിച്ച് ചതിക്കുഴിയിൽ വീഴ്ത്തി പണം തട്ടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പൊതു താൽപര്യ ഹർജി.

Read More: റിപ്പബ്ലിക് ദിനത്തിലെ സംഘർഷം: ഇരുന്നൂറോളം പേർ കസ്റ്റഡിയിൽ, കർഷക നേതാക്കൾക്കെതിരെ എഫ്ഐആർ

കൊച്ചി സ്വദേശിയായ പോളി വടക്കനാണ് ചൂതാട്ടം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മൊബൈൽ പ്രീമിയർ ലീഗിന്റെ ബ്രാൻഡ് അംബാസഡറാണ് വിരാട് കോഹ്‌ലി. തമന്നയാണ് പരസ്യത്തിൽ അഭിനയിക്കുന്നത്. മലയാളി താരം അജു വർഗീസും റമ്മി സർക്കിളിന്റെ പരസ്യപ്രചാരകനാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Online rummy games kerala high court ask for explanation from virat kohli aju varghese

Next Story
മിമിക്രി താരം കലാഭവൻ കബീർ അന്തരിച്ചുKalabhavan,kabeer
The moderation of comments is automated and not cleared manually by malayalam.indianexpress.com