ഓണ്‍ലൈന്‍ പന്തയം നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുമെന്ന് സർക്കാർ

ഓൺലൈൻ പന്തയം ഗുരുതരമായ സാമൂഹിക വിപത്തെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: ഓൺലൈൻ പന്തയം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പൊലീസ് മേധാവി നിർദേശം സമർപ്പിച്ചിട്ടുണ്ടെന്നും നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും സർക്കാർ വ്യക്തമാക്കി. നിയമം കൊണ്ടുവരുന്നതിന് എത്ര സമയമെടുക്കുമെന്ന് നാളെ അറിയിക്കാൻ കോടതി നിയമ സെക്രട്ടറിയോട് നിർദേശിച്ചു.

ഓൺലൈൻ പന്തയം സാമൂഹിക വിപത്താണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പോളി വടക്കൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് നാളെ വീണ്ടും പരിഗണിക്കും.

Read Also: സാമ്പത്തിക തട്ടിപ്പ് കേസ്: ജാമ്യം തേടി സണ്ണി ലിയോൺ കോടതിയിൽ

ഓൺലൈൻ പന്തയം ഗുരുതരമായ സാമൂഹിക വിപത്തെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നടത്തിപ്പുകാർക്കും സെലിബ്രിറ്റികളായ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, സിനിമാ താരങ്ങളായ അജു വർഗീസ്, തമന്ന ഭാട്ടിയ എന്നിവർക്ക് കോടതി പ്രത്യേക ദൂതൻ വഴി അടിയന്തര നോട്ടീസ് അയച്ചിരുന്നു.

ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമാണെന്നും നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും പ്രശസ്തരെ വച്ച് പരസ്യം നൽകി യുവാക്കളെ ആകർഷിച്ച് ചതിക്കുഴിയിൽ വീഴ്ത്തി പണം തട്ടുകയാണെന്നും പൊതുതാൽപര്യ ഹർജിയിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Online rummy game kerala high court

Next Story
സാമ്പത്തിക തട്ടിപ്പ് കേസ്: ജാമ്യം തേടി സണ്ണി ലിയോൺ കോടതിയിൽsunny leone, sunny leone chat show, sunny leone online chat show, sunny leone instagram, locked up with sunny, sunny leone latest
The moderation of comments is automated and not cleared manually by malayalam.indianexpress.com