തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക ഓണ്‍ലൈന്‍ വഴി. കോവിഡ് മരണങ്ങള്‍ നിര്‍ണയിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. നിലവില്‍ ലോകാരോഗ്യ സംഘടനയുടേയും, ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത്.
വരും ദിവസങ്ങളില്‍ ആശുപത്രിയില്‍ കഴിയവെയാണ് മരണം സംഭവിക്കുന്നതെങ്കില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ തായാറാക്കേണ്ട ചുമതല ചികിത്സിച്ച ഡോക്ടര്‍ക്കൊ, മെഡിക്കല്‍ സൂപ്രണ്ടിനോ ആയിരിക്കും. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മതിയായ വിവരങ്ങളും രേഖകളും നല്‍കണം. ഇത് പിന്നീട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) പരിശോധിക്കും.
Also Read: മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമാക്കും
ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കൊവിഡ് മരണമാണോയെന്ന് പരിശോധിക്കും. ഡി.എം.ഒ ആയിരിക്കും ജില്ലാ തലത്തിലെ സ്ഥിരീകരണം നടത്തുക. വീട്ടില്‍ വച്ചാണ് മരണം സംഭവിക്കുന്നതില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ അറിയിക്കണം. തുടര്‍ നടപടികള്‍ ആശുപത്രി സൂപ്രണ്ട് മുഖേനയായിരിക്കും പൂര്‍ത്തിയാകുക.
ഇത്തരത്തില്‍ ജില്ലാ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ സംസ്ഥാന സമിതിക്ക് കൈമാറിയാണ് ആകെ മരണനിരക്ക് കണക്കാക്കുക. ഇത് വേഗത്തില്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സഹായകമാകും. റജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ തയാറാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.