ഓൺലെെൻ മദ്യവിൽപ്പന ഇപ്പോൾ ആലോചനയിലില്ല, ബിവറേജുകൾ 21 ദിവസം അടഞ്ഞുകിടക്കും: മന്ത്രി

21 ദിവസത്തേക്ക് ബിവറേജുകൾ വഴി മദ്യവിൽപ്പന ഉണ്ടാകില്ലെന്ന് ബെവ്‌കോ എംഡി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് ഇന്നലെ പറഞ്ഞിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ വഴി മദ്യം വിൽക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചനയിലില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ. ഓൺലൈൻ മദ്യവിൽപ്പനയെ കുറിച്ച് പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ കഴിയുന്നതുവരെ ബിവറേജ്  ഔട്ട്‌ലറ്റുകൾ തുറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 21 ദിവസത്തെ ലോക്ക്ഡൗൺ ഇന്നലെ മുതലാണ് ആരംഭിച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷമാണ് സംസ്ഥാനത്തെ ബിവറേജ് ഔട്ട്‌ലറ്റുകൾ അടച്ചിടാൻ ബെവ്‌കോ തീരുമാനിച്ചത്. അനധികൃത മദ്യവിൽപന തടയാൻ നടപടി കർശനമാക്കുമെന്ന് മന്ത്രി പറഞ്ഞു.

21 ദിവസത്തേക്ക് ബിവറേജുകൾ വഴി മദ്യവിൽപ്പന ഉണ്ടാകില്ലെന്ന് ബെവ്‌കോ എംഡി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് ഇന്നലെ പറഞ്ഞിരുന്നു. “കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ 21 ദിവസത്തേക്ക് രാജ്യം അടച്ചുപൂട്ടാനാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് കേന്ദ്ര നിർദേശം അനുസരിച്ച് 21 ദിവസത്തേക്ക് മദ്യവിൽപ്പനയും ഉണ്ടാകില്ല. 21 ദിവസത്തിനു ശേഷം സ്ഥിതിഗതികൾ പരിശോധിച്ച് ബിവറേജ് ഔട്ട്‌ലറ്റുകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കും,” ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്നു നിർദേശങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബെവ്‌കോ എംഡി സ്‌പർജൻ കുമാർ പറഞ്ഞു.

Read Also: പാലക്കാട്ടെ കോവിഡ് ബാധിതൻ പലയിടത്തും സഞ്ചരിച്ചു; റൂട്ട് മാപ്പ് ദുഷ്‌കരം

നേരത്തേ രണ്ടാഴ്ചത്തെ ലോക്ക്ഡൗണിന്റെ ഭാ​ഗമായി സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബാറുകളും അടച്ചിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. ബെവ്കോയുടേയും കൺസ്യൂമ‍ർ ഫെഡിന്റേയും വിദേശ മദ്യവിൽപന ശാലകൾ അടച്ചിട്ടതുമില്ല. മദ്യത്തെ അവശ്യവസ്തുവായാണ് കാണുന്നതെന്നും പെട്ടെന്ന് മദ്യം നിരോധിച്ചാൽ ഉണ്ടാവുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ തീരുമാനം എടുത്തത്. എന്നാൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഴുവനായി അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.

പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) സംസ്ഥാനത്തെ മദ്യ വിൽപ്പനയുടെ കുത്തക സ്ഥാപനമാണ്. ഇന്ത്യൻ നിർമിത വിദേശ മദ്യം (ഐ‌എം‌എഫ്‌എൽ), ബിയർ, വൈൻ എന്നിവ 14 ജില്ലകളിലായി 330 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുന്നു. വളരെ ചെറിയ തോതിൽ, കേരളത്തിലെ ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ പരമോന്നത സ്ഥാപനമായ കൺസ്യൂമർഫെഡ് 36 വിദേശ മദ്യ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും മൂന്ന് ബിയർ ഷോപ്പുകളും നടത്തുന്നു. കൂടാതെ, സംസ്ഥാനത്തുടനീളം 3500 കള്ള് ഷാപ്പുകളിലായി പനങ്കള്ള് വിൽക്കുന്നുണ്ട്.

കേരളത്തിലെ മദ്യവിൽപ്പന ഓരോ വർഷവും ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും ഓണം, ക്രിസ്മസ്-ന്യൂ ഇയർ തുടങ്ങിയ ഉത്സവ സീസണുകളിൽ. 2018-19 ൽ ബെവ്കോ അതിന്റെ റീട്ടെയിൽ ഔട്ട്‌‌ലറ്റുകൾ വഴി മദ്യ വിൽപ്പനയിൽ നിന്ന് 14,504 കോടി രൂപ വരുമാനം നേടിയതായാണ് റിപ്പോർട്ട്. മുൻവർഷത്തെ 12,937.09 കോടി രൂപയുടെ വിൽപ്പനയിൽ നിന്ന് 1567.58 കോടി രൂപ കൂടുതലാണ് ഇത്. വിൽപ്പനയിൽ 12 ശതമാനം വർധന. എക്സൈസ് തീരുവയും മദ്യത്തിന്റെ വിൽപ്പന നികുതിയും വഴി കഴിഞ്ഞ വർഷം സർക്കാർ 11,000 കോടി രൂപ നേടി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Online liquor sale kerala minister tp ramakrishnan

Next Story
പാലക്കാട്ടെ കോവിഡ് ബാധിതൻ പലയിടത്തും സഞ്ചരിച്ചു; റൂട്ട് മാപ്പ് ദുഷ്‌കരംcorona pathanamthitta, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com