Latest News

മദ്യശാലകൾ തുറക്കുന്നു, വിൽപന ബുധനാഴ്ച മുതൽ

ലോക്ക്ഡൗണിനെ തുടർന്ന് ഒന്നര മാസത്തെ അടച്ചു പൂട്ടലിനു ശേഷമാണ് സംസ്ഥാനത്തെ മദ്യ വിൽപ്പന ശാലകൾ തുറക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിൽപ്പന ബുധനാഴ്ച മുതൽ തുടങ്ങാൻ ഉന്നതതല യോഗത്തിൽ ധാരണയായി. 265 ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ വഴിയും 35 കൺസ്യൂമർഫെഡ് ഷോപ്പുകളും ബാറുകളിലെ കൗണ്ടറുകൾ വഴിയും വിൽപന നടത്തും. ബാറുകളിൽനിന്നും പഴ്സലായി മദ്യം വാങ്ങാം. ലോക്ക്ഡൗണിനെ തുടർന്ന് ഒന്നര മാസത്തെ അടച്ചു പൂട്ടലിനു ശേഷമാണ് സംസ്ഥാനത്തെ മദ്യ വിൽപ്പന ശാലകൾ തുറക്കുന്നത്.

Read Also: സംസ്ഥാനത്തെ മദ്യശാലകൾ അടുത്ത ആഴ്‌ച തുറക്കും; കുപ്പി വാങ്ങിയാൽ പോക്കറ്റ് ചോരും

ഓൺലൈൻ ടോക്കൺ ഏർപ്പെടുത്തിയായിരിക്കും മദ്യവിൽപ്പന നടത്തുക. ഇതിനായാണ് വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നത്. ഓൺലൈനിൽ മദ്യത്തിനായി ബുക്കിങ് നടത്താം. ഓൺലൈനിലൂടെ ലഭിക്കുന്ന ടോക്കണിൽ മദ്യത്തിനായി വരി നിൽക്കേണ്ട സമയമടക്കം ഉണ്ടാകും. ഓരോരുത്തർക്കും ലഭിക്കുന്ന സമയത്ത് മാത്രം മദ്യം വാങ്ങാൻ എത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ സജ്ജീകരിക്കും. ഒരേസമയം, വരിയിൽ അഞ്ച് പേരിൽ കൂടുതൽ എത്താത്ത രീതിയിലായിരിക്കും ക്രമീകരണം.

മദ്യം പാഴ്സലായി വാങ്ങിക്കാനുളള വെർച്വൽ ക്യൂവിന്റെ ആപ് റെഡിയായിട്ടുണ്ട്. കൊച്ചിയിലെ ഫെയർകോഡ് എന്ന സ്റ്റാർട്ട് അപ് സ്ഥാപനമാണ് ആപ് നിർമ്മിച്ചത്. നാളെ ട്രയൽ റൺ നടത്താനാണ് ഇപ്പോഴുളള ധാരണ. ട്രയൽ റണ്ണിലൂടെ ആപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്തും.

അതേസമയം, വിദേശ മദ്യത്തിന് 10 മുതൽ 35 ശതമാനം വരെ സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചതോടെ സംസ്ഥാനത്ത് മദ്യവില കൂടുമെന്ന് ഉറപ്പായി. ബിയറിന് പത്ത് രൂപ മുതൽ കൂടും. കിങ്‌ഫിഷർ 100 ൽ നിന്ന് 110 ലേക്ക് എത്തും. കിങ്‌ഫിഷർ ബ്ലൂ 110 ൽ നിന്ന് 121 ആയി ഉയരും. ടുബോർഗിന് 90 രൂപയിൽ നിന്നു 100 ആയി വില വർധിക്കും. ബിവറേജസ് കോർപ്പറേഷന്റെ വില അനുസരിച്ചാണിത്.

Web Title: Online liquor sale app decision kerala

Next Story
മാലി ദ്വീപില്‍ നിന്നുവന്ന യുപി സ്വദേശിയുൾപ്പടെ കേരളത്തിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com