/indian-express-malayalam/media/media_files/uploads/2017/12/cyber-attack.jpg)
തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾക്കെതിരെയുള്ള സൈബർ അറ്റാക്കിനെ കൂടുതൽ പരസ്യപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കൈറ്റ് വിക്ടേഴ്സ് ചാനൽ സിഇഒ കെ.അൻവർ സാദത്ത്. സൈബറിടത്തിൽ അസഭ്യമായും മറ്റും വല്ലതും പറഞ്ഞാൽ അതിനെ അവഗണിക്കുക. അല്ലാതെ സ്ക്രീൻഷോട്ട് എടുത്ത് 'അവരങ്ങനെ ചെയ്തേ' എന്ന് പൊതുയിടങ്ങളിൽ നമ്മളും പറഞ്ഞാൽ (വാട്സാപ്പ് ഫോർവേഡ്, എഫ്ബി പോസ്റ്റ്), ഒരു തുറന്നുകാട്ടലിനാണെങ്കിൽ പോലും, അതും ഒരു തരത്തിൽ ദ്രോഹകരമാണെന്നും വിക്ടേഴ്സ് സിഇഒ പറഞ്ഞു.
Read Also: ഉംപുന് ശേഷം ‘നിസർഗ’; പേരിട്ടത് ബംഗ്ലാദേശ്, അതിതീവ്ര ചുഴലിക്കാറ്റാകാൻ മണിക്കൂറുകൾ മാത്രം
സൈബർ അറ്റാക്കുകൾക്കെതിരെ സംസാരിക്കാൻ സ്ക്രീൻഷോട്ട് എടുത്ത് ആഘോഷിക്കുന്നത് സൈബർ കുറ്റകൃത്യമാണെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അൻവർ സാദത്ത് വ്യക്തമാക്കി. അത്തരം ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. ഇത്തരം സൈബർ അറ്റാക്കുകൾ ശ്രദ്ധയിൽപ്പെട്ടാൽ contact@kite.kerala.gov.in ൽ അയക്കണമെന്നും അൻവർ സാദത്ത് ആവശ്യപ്പെട്ടു. ഓൺലൈനിൽ ക്ലാസെടുക്കുന്ന അധ്യാപകരെ പരിഹസിച്ചും കുറ്റപ്പെടുത്തിയുമുള്ള ട്രോളുകൾ നേരത്തെ ചർച്ചയായിരുന്നു. മോശം രീതിയിലുള്ള ചിത്രീകരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഇന്നലെ പൊലീസും വ്യക്തമാക്കിയിരുന്നു. ഇന്നലെ മുതൽ പൊലീസ് സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകൾ നിരീക്ഷിച്ചുവരികയാണ്.
Read Also: ഞാൻ ഇങ്ങനെയാണ്, കുട്ടിക്കളി മാറാത്ത ടീച്ചറെന്നാണ് സ്കൂളിലെ പരാതി; സായിശ്വേത സംസാരിക്കുന്നു
ഇന്നലെ മുതലാണ് സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. വിക്ടേഴ്സ് ചാനലിലും മറ്റ് ഓൺലൈൻ സംവിധാനങ്ങൾ വഴിയുമാണ് ക്ലാസുകൾ നടക്കുന്നത്. പരീക്ഷണമെന്ന വിധമാണ് ഇന്നലെ ക്ലാസുകൾ നടന്നത്. ഇന്നലെ നടന്ന ക്ലാസുകൾ നഷ്ടമായവർക്ക് ജൂൺ എട്ടിന് പുനഃസംപ്രേഷണം ഉണ്ടാകുമെന്നും ടിവിയും സ്മാർട്ട്ഫോണും ഇല്ലാത്ത വിദ്യാർഥികൾക്കായി ബദൽ സംവിധാനം ഏർപ്പാടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us