തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ട്രയൽ ഒരാഴ്ചത്തേക്കു കൂടി നീട്ടാൻ മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജൂൺ ഒന്നിനാണ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത്.

രണ്ടു ലക്ഷത്തിലധികം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിൽ പങ്കെടുക്കുന്നതിനുളള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കുന്നതിനാണ് ട്രയൽ ഒരാഴ്ചത്തേക്കു കൂടി നീട്ടിയത്. ക്ലാസുകൾ ആർക്കും നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ കഴിഞ്ഞുപോയ ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ പുനഃസംപ്രേഷണം ചെയ്യും.

Read Also: എംജി സർവകലാശാല നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 16 മുതൽ

അതിനിടെ, ഓണ്‍ലൈന്‍ ക്ലാസിനു സൗകര്യമില്ലാത്ത വിദ്യാർഥികള്‍ക്ക് ഈ ആഴ്ച തന്നെ ബദല്‍ സംവിധാനമൊരുക്കുമെന്ന് കൈറ്റ് അറിയിച്ചു. ലാപ്ടോപ്പുകളും ടിവികളും വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനായി വിനിയോഗിക്കും. സ്‌കൂളുകള്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയതായും കൈറ്റ് അധികൃതര്‍ വ്യക്തമാക്കി. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്കായി സ്‌കൂളുകള്‍ക്ക് 1.25 ലക്ഷം ലാപ്‌ടോപ്പുകളും 75000 പ്രൊജക്ടറുകളും നല്‍കിയിട്ടുണ്ട്. 5000 ടെലിവിഷനുകളും സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് കുട്ടികള്‍ക്കായി വിനിയോഗിക്കാനാണ് നിർദേശം

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.