തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ സാധാരണ നിലയിൽ ക്ലാസുകൾ ആരംഭിക്കില്ല. ഓൺലൈൻ ക്ലാസുകളാണ് ജൂൺ ഒന്നിനു ആരംഭിക്കുക. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരുന്നതിനാലാണ് സാധാരണ നിലയിൽ ക്ലാസുകൾ ആരംഭിക്കാൻ സാധിക്കാത്തത്.

എസ്എസ്എല്‍സി, ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണയം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും. വിദ്യാഭ്യാസ ഡയറക്‌ടർ ജനറൽ വിളിച്ച യോഗത്തിലാണ് തീരുമാനം.

Read Also: ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

കേന്ദ്ര മാർഗനിർദേശം അനുസരിച്ചായിരിക്കും സംസ്ഥാനത്തും അധ്യയനം തുടരുക. ജൂൺ ഒന്ന് മുതലാണ് സാധാരണ രീതിയിൽ ക്ലാസുകൾ ആരംഭിക്കുന്നത്. എന്നാൽ, ഇത്തവണ ഓൺലൈൻ വഴിയായിരിക്കും ജൂൺ ഒന്നിനു ക്ലാസുകൾ ആരംഭിക്കുക. അധ്യാപകർ സ്‌കൂളിലെത്തേണ്ട.

രാവിലെ 8.30 മുതല്‍ 5.30 വരെയായിരിക്കും ഓൺലൈൻ ക്ലാസുകള്‍. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കും. ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പാക്കണം. സ്വന്തം വീട്ടിൽ നിന്ന് ഓൺലൈനായി പങ്കെടുക്കാനാകാത്ത കുട്ടികൾക്ക് തൊട്ടടുത്ത കോളേജിനെയോ ലൈബ്രറിയെയോ ആശ്രയിക്കാം.

Read Also: ഇനി ഹോം ക്വാറന്റൈൻ; പരിചരണത്തിന് നന്ദി പറഞ്ഞ് പൃഥ്വിരാജ്

കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ മേയ് 26 മുതലാണ് പുനരാരംഭിച്ചത്. എസ്എസ്എൽസി പരീക്ഷ ഇന്നലെയാണ് അവസാനിച്ചത്. പ്ലസ് ടു പരീക്ഷ നാളെ കൂടിയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.