തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിവാദം ശക്താമായിരിക്കെ മണ്ഡല-മകരവിളക്ക് കാലത്തേക്കുള്ള ദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം തയ്യാറായി. കേരള പോലീസിന്റെ www.sabarimalaq.com എന്ന വെബ്സൈറ്റിലൂടെയാണ് ബുക്കിങ് ആരംഭിച്ചത്.

ഒരു ടിക്കറ്റില്‍ പത്തുപേര്‍ക്ക് വരെ ദര്‍ശനം ബുക്ക് ചെയ്യാനാകും. ദര്‍ശന തീയതിയും സമയവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ശബരിമല ദര്‍ശനത്തോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും വെബ്സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്.

സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തീര്‍ഥാടകരെ പമ്പയില്‍ തങ്ങാന്‍ അനുവദിക്കില്ല. പരമാവധി 48 മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ തിരിച്ചെത്തണം. തീര്‍ഥാടകരുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കുകയുള്ളു.

ശബരിമല-മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളങ്ങളുടെ നിലവിലെ സ്ഥിതി മെച്ചപ്പെടുത്തി കൂടുതല്‍ ഇടത്താവളങ്ങള്‍ സജ്ജമാക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരവിളക്ക് സീസണിനായി ശബരിമല,നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു.

ഇടത്താവളങ്ങളിലും പ്ലാസ്റ്റിക് നിരോധനം സമ്പൂര്‍ണ്ണമായി നടപ്പാക്കും.അയ്യപ്പഭക്തര്‍ കൂടുതലായി വന്നുചേരുന്ന ചെങ്ങന്നൂരിന് പ്രത്യേക പ്രാധാന്യം നല്‍കിയുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കും.

തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി എന്നീ ജില്ലകളില്‍ തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍, അയ്യപ്പഭക്തര്‍ക്കായുള്ള ശബരിമല ഇടത്താവളങ്ങളില്‍
അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ഇവിടങ്ങളില്‍ അയ്യപ്പഭക്തര്‍ക്കായി കൂടുതല്‍ സൗകര്യം
ഒരുക്കും. അയ്യപ്പഭക്തര്‍ കൂടുതലായി വന്നുചേരുന്ന ചെങ്ങന്നൂരിന് പ്രത്യേക പ്രാധാന്യം നല്‍കിയുള്ള ക്രമീകരണങ്ങള്‍ ഇക്കുറി സജ്ജമാക്കും.വണ്ടിപ്പെരിയാര്‍,മുണ്ടക്കയം,എരുമേലി,ഏറ്റുമാനൂര്‍,വൈക്കം,തിരുനക്കര തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കായി അന്നദാനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു.

ഇടത്താവളങ്ങളിലും പ്ലാസ്റ്റിക് നിരോധനം സമ്പൂര്‍ണ്ണമായി നടപ്പാക്കും.ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേവസ്വം കമ്മീഷണര്‍,ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാര്‍,അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാര്‍,ദേവസ്വത്തിലെ ഉന്നത
ഉദ്ദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

അച്ചന്‍കോവില്‍,ആര്യങ്കാവ്,കുളത്തുപ്പുഴ എന്നിവിടങ്ങള്‍ പ്രത്യേകമായി കണ്ട് ഭക്തര്‍ക്കായി സൗകര്യങ്ങല്‍ ഒരുക്കും.ഇതിനായി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിക്കാനും പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.നവംബര്‍ 5 ന് മുന്‍പ് എല്ലാ ഇടത്താവളങ്ങളുടെയും അടിയന്തരപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും യോഗത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവിലുള്ള 50 ലധികം ഇടത്താവളങ്ങള്‍ക്ക് പുറമെ ഇക്കുറി 20 ലധികം പുതിയ ഇടത്താവളങ്ങളും അയ്യപ്പഭക്തര്‍ക്കായി സജ്ജമാക്കാനും യോഗത്തില്‍ തീരുമാനമായി. ശബരിമല,പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തകൃതിയായി നടക്കുന്നു.നവംബര്‍ ആദ്യവാരത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകും.കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍, ടോയ് ലെറ്റ്,ബാത്ത് റൂം സൗകര്യങ്ങള്‍,കുടിവെള്ള വിതരണം, മാലിന്യപ്ലാന്റ്, താല്‍ക്കാലിക വിരിഷെഡുകള്‍, നടപ്പന്തല്‍,ഹോട്ടലുകള്‍ ,അന്നദാനം തുടങ്ങിയവയുടെ ജോലികള്‍ അവസാനഘട്ടത്തിലാണ്.സന്നിധാനത്തിലും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും തീര്‍ത്ഥാടകര്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും സീസണാരംഭിക്കുന്നതിന് മുന്‍പ് തന്നെ തയ്യാറാകുമെന്നും ദേവസ്വം ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.