തിരുവനന്തപുരം: ഉള്ളിക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാഫെഡ് മുഖേന ഉള്ളിയും സവാളയും എത്തിക്കാനാണ് നീക്കം. ഇതിനായി നടപടിക്രമങ്ങൾ ആരംഭിച്ചു.

ചെറുപയർ, തുവരപരിപ്പ്, ഉഴുന്ന് എന്നിവയുടെ ക്ഷാമവും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സവാളയ്‌ക്കും ഉള്ളിയ്‌ക്കും ദിനംപ്രതിയാണ് വില വർധിക്കുന്നത്. കേരളത്തിലേക്കുള്ള ഇറക്കുമതി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.

നാഫെഡ് വഴി കൂടുതൽ സവാള ഇറക്കുമതി ചെയ്‌ത് സപ്ലൈകോ വഴി വിതരണം ചെയ്യാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്.

Read Also: ഭാര്യയ്ക്ക് ഉള്ളി കൊണ്ടുള്ള കമ്മൽ സമ്മാനം നൽകി അക്ഷയ് കുമാർ

സവാളയ്‌ക്ക് തൊണ്ണൂറ് രൂപയും ഉള്ളിക്ക് നൂറ്റി ഇരുപതുമായിരുന്നു ചാല ചന്തയിലെ കഴിഞ്ഞദിവസത്തെ വില. പത്ത് രൂപവച്ച് ദിവസവും വർധിക്കുന്ന സാഹചര്യമാണ്.

നേരത്തെയും ഇതുപോലെ പ്രതിസന്ധി ഉടലെടുത്തിരുന്നു. അന്നും നാഫെഡ് വഴി സവാള ഇറക്കുമതി ചെയ്താണ് വിലകയറ്റം നിയന്ത്രിച്ചത്.

വടക്കേ ഇന്ത്യൻ സംസ്ഥാനനങ്ങളിലെ വെള്ളപ്പൊക്ക കെടുതി കേരളത്തിലേക്ക് സവാള, ഉള്ളി എന്നിവ എത്തുന്നതിനെ കാര്യമായി ബാധിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.