കൊച്ചി: കേരളത്തില്‍ ഉള്ളിവില റെക്കോര്‍ഡ് ഉയരത്തില്‍. ചെറിയ ഉള്ളിക്കും സവാളയ്ക്കും വില കുതിച്ചുയരുകയാണ്. ചെറിയ ഉള്ളിയുടെ വില കിലോഗ്രാമിന് നൂറ് രൂപ കടന്നു. സവാളയ്ക്കും നൂറ് രൂപയ്ക്കടുത്ത് വില വന്നു. കേരളത്തില്‍ പലയിടത്തും ഉള്ളിവില ഇന്ന് 100 മുതല്‍ 102 വരെയായിരുന്നു. എറണാകുളം മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം ചെറിയ ഉള്ളിക്ക് 100 രൂപയായിരുന്നു വില. ചില്ലറ വില്‍പ്പന ശാലകളില്‍ വില അതിനേക്കാള്‍ കൂടുതലാണ്. വില ഇനിയും ഉയരുമെന്നാണ് സൂചന.
നഗരത്തിന് പുറത്ത് സവാളയുടെ വിലയും 100 കടന്നു. രണ്ട് ദിവസം മുന്‍പ് 70 മുതല്‍ 80 വരെയായിരുന്നു സവാളയുടെ വില. അതേസമയം സര്‍ക്കാരിന്റെ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലില്‍ ഉള്ളിക്ക് 98 രൂപയും സവാളയ്ക്ക് 77 രൂപയുമാണ് വില. ഉള്ളി ഉത്പാദനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വന്നുകാണൂ, ഞങ്ങള്‍ 162 പേര്‍ ഹയാത്തിലുണ്ട്; ശക്തി തെളിയിക്കാന്‍ ശിവസേന
ഉത്തരേന്ത്യയിൽ നിന്നുള്ള ഉള്ളി വരവ് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്കവും കൃഷിനാശവുമാണ് ഉള്ളി ഉത്പാദനം കുറയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. പൂഴ്‌ത്തിവയ്‌ക്കൽ നടക്കുന്നുണ്ടോ എന്ന സംശയം ചെറുകിട കച്ചവടക്കാർക്കും ഉണ്ട്. ഉള്ളി വില കുതിച്ചുയർന്നതോടെ സാധാരണക്കാർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.