Latest News

രാജമല വനപാതയില്‍ പിഞ്ചുകുഞ്ഞ് ജീപ്പില്‍ നിന്നും വീണു; ഒന്നര വയസുകാരിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍

50 കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് മാതാപിതാക്കള്‍ കുഞ്ഞ് വീണത് അറിയുന്നത്

രാജമല (ഇടുക്കി): ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും പുറത്തേക്ക് വീണ ഒന്നര വയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി രാജമലയില്‍ ഇന്നലെ അര്‍ധ രാത്രിയായിരുന്നു സംഭവം. വണ്ടിയില്‍ നിന്നും നിലത്ത് വീണ ഒന്നര വയസുകാരി തൊട്ടടുത്ത ചെക്ക് പോസ്റ്റിന് സമീപത്തേക്ക് ഇഴഞ്ഞു വരുന്നത് കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.

കമ്പളിക്കണ്ടം സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഇന്നലെ രാത്രി പളനിയില്‍ നിന്നും മടങ്ങി വരികയായിരുന്നു ഇവര്‍. രാജമല ചെക്ക് പോസ്റ്റിന് സമീപത്ത് വച്ച് കുഞ്ഞ് ജീപ്പിന്റെ പിന്‍ഭാഗത്തില്‍ നിന്നും റോഡിലേക്ക് വീഴുകയായിരുന്നു. വന്യ ജീവികളുടെ ശല്യമുള്ള മേഖലയാണിത്.

നിലത്ത് വീണ കുഞ്ഞ് റോഡില്‍ നിന്നും മുട്ടിലിഴഞ്ഞ് മാറുകയായിരുന്നു. തൊട്ടടുത്തു തന്നെയായിരുന്നു ചെക്ക് പോസ്റ്റ്. അതിനാലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടനെ തന്നെ കുഞ്ഞിനെ കണ്ടതും രക്ഷപ്പെടുത്താന്‍ സാധിച്ചതും. കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പൊലീസിന് കൈമാറി.

അതേസമയം, കുഞ്ഞ് നിലത്ത് വീണിടത്തു നിന്നും 50 കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് മാതാപിതാക്കള്‍ കുഞ്ഞ് വീണത് അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു. രാത്രി തന്നെ പൊലീസ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: One year old baby falls from running jeep near rajamala forest295831

Next Story
മരടിലെ പൊളിക്കേണ്ട ഫ്‌ളാറ്റുകള്‍ ചീഫ് സെക്രട്ടറി പരിശോധിച്ചുholy faith, maradu, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express