/indian-express-malayalam/media/media_files/2025/11/13/aroor-accident-2025-11-13-08-03-41.jpg)
അരൂർ എരമല്ലൂരിൽ അപകടം ഉണ്ടായ സ്ഥലം
ആലപ്പുഴ: അരൂർ-തുറവൂർ ഉയരപാത നിർമാണ മേഖലയിൽ പിക്കപ്പ് വാനിന് മുകളിൽ ഗർഡറുകൾ വീണ് ഒരു മരണം. ഡ്രൈവറായ പത്തനംതിട്ട സ്വദേശി രാജേഷാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
ഓടിക്കൊണ്ടിരുന്ന വാനിന് മുകളിലേക്കായിരുന്നു ഗർഡർ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read:ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന് വീണ്ടും നോട്ടീസ്
തമിഴ്നാട്ടിൽ നിന്നും മുട്ട കയറ്റി വരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്ത് നിന്നും ലോഡ് ഇറക്കി ആലപ്പുഴയിലേക്ക് തിരികെ മടങ്ങുമ്പോഴാണ് അപകടം. സ്ഥിരമായി ഓടിക്കുന്ന ഡ്രൈവർ ഇല്ലാത്തതിനാൽ പകരം വണ്ടി ഓടിക്കാനെത്തിയ ഡ്രൈവറായിരുന്നു രാജേഷ്.
/filters:format(webp)/indian-express-malayalam/media/media_files/2025/11/13/aroor-accident12-2025-11-13-12-17-32.jpg)
ഗർഡർ മാറ്റാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇതേ തുടർന്ന് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. രാജേഷിന് ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. കരാർ കമ്പനിയുടെ അനാസ്ഥ മൂലമാണ് ഇത്തരം ഒരു അപകടം ഉണ്ടായതെന്ന് വാഹനയുടമ പറഞ്ഞു.
Also Read:വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്ക്
അരൂർ തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് പിക്കപ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആണ് റിപ്പോർട്ട് തേടിയത്. സുരക്ഷാ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് അരൂർ എംഎൽഎ ദലീമയും പറഞ്ഞു.
Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; പിപി ദിവ്യയ്ക്ക് ഇക്കുറി സീറ്റില്ല
അരൂർ തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടം അങ്ങേയറ്റം വേദന ഉണ്ടാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇത്തരം ഒരു അപകടം ഏത് സമയത്തും ഉണ്ടാകുമെന്ന പേടിയിലായിരുന്നു. ആലപ്പുഴ ഇത്തരത്തിലുള്ള ഒരു അപകടം മുൻപ് നടന്നു. പലപ്രാവശ്യം മുന്നറിയിപ്പ് നൽകിയതാണെന്ന് കെസി വേണു?ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
Read More:പിഎം ശ്രീ പദ്ധതി; നടപടികൾ നിർത്തിവെക്കാൻ കേരളം കേന്ദ്രത്തിന് കത്തയച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us