scorecardresearch

ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി എച്ച്ഐവി ബാധിച്ച് മരിച്ചു

ഓഗസ്റ്റിലാണ് ഈ കുട്ടി ലുക്കീമിയയ്ക്ക് ചികിത്സയ്ക്ക് തേടി ആർസിസിയിലെത്തിയത്

ഓഗസ്റ്റിലാണ് ഈ കുട്ടി ലുക്കീമിയയ്ക്ക് ചികിത്സയ്ക്ക് തേടി ആർസിസിയിലെത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
blood donation, kmcc

തിരുവനന്തപുരം: ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​ക്കി​ടെ മ​രി​ച്ച ഒ​രു കു​ട്ടി​ക്കു കൂ​ടി എ​ച്ച്ഐ​വി​യെ​ന്ന് സ്ഥി​രീ​ക​ര​ണം. മാ​ർ​ച്ച് 26ന് ​മ​രി​ച്ച ആ​ണ്‍​കു​ട്ടി​ക്കാ​ണ് എ​ച്ച്ഐ​വി സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Advertisment

ഓഗസ്റ്റിലാണ് ഈ കുട്ടി ലുക്കീമിയയ്ക്ക് ചികിത്സ തേടി ആർസിസിയിലെത്തിയത്. തുടർന്ന് ചികിത്സയ്ക്കിടെ പലതവണ കുട്ടിക്ക് രക്തം മാറ്റി നൽകി. ഇതിനിടെയാണ് കുട്ടി എച്ച്ഐവിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. ഇതേതുടർന്ന് വിദഗ്‌ധ പരിശോധനയ്ക്കായി ചെന്നൈയിലേക്ക് അയച്ചു. പരിശോധനയിൽ കുട്ടിക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തിയെങ്കിലും ഈ വിവരം അധികൃതർ മാതാപിതാക്കളിൽ നിന്ന് മറച്ചു വയ്ക്കുകയായിരുന്നു.

എ​ന്നാ​ൽ ആ​ർ​സി​സി​യി​ൽ​നി​ന്നു മാ​ത്ര​മ​ല്ല കു​ട്ടി ര​ക്തം സ്വീ​ക​രി​ച്ച​തെ​ന്ന് ആ​ർ​സി​സി വ്യ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ ഈ വാദം തെറ്റാണെന്ന് അറിയിക്കുകയായിരുന്നു. ആർസിസിയിൽ നിന്ന് രക്തം സ്വീകരിച്ച ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പെൺകുട്ടി നേരത്തെ എച്ച്ഐവി ബാധിച്ച് മരിച്ചിരുന്നു.

Hiv Rcc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: