കേരളത്തിൽ ഒരു കോവിഡ് മരണം കൂടി

പ്രമേഹ രോഗിയായ ഇദ്ദേഹത്തെ ആദ്യം പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ മാസം 27നാണ് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്

corona

കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. 65കാരനായ പത്തനംതിട്ട തിരുവല്ലാ സ്വദേശി ആണ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കോവിഡ് മരണമാണ് ഇത്.

അബുദാബിയില്‍ നിന്ന് മേയ് 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. നിരീക്ഷണത്തില്‍ കഴിയവേ നടത്തിയ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹരോഗമുണ്ടായിരുന്നു.

പ്രമേഹ രോഗിയായ ഇദ്ദേഹത്തെ ആദ്യം പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ മാസം 27നാണ് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.

ഇദ്ദേഹത്തിന്റെ എല്ലാവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ എട്ടാമത്തെ കോവിഡ് മരണമാണിത്.

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. മെയ് 22ന് ജയ്പുര്‍- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയ 68 വയസ്സുള്ള തെലുങ്കാന സ്വദേശിയാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്ന ഇയാളെ പരിശോധനകള്‍ക്കു ശേഷം പൂജപ്പുര ഐ.സി.എമ്മില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 27-നാണ് ഇയാള്‍ മരിച്ചത്. സ്രവ പരിശോധനാ ഫലം ഇന്നു ലഭിച്ചു. പോസിറ്റീവ്. ഇയാളുടെ ഭാര്യയും രണ്ട് മക്കളും രണ്ട് ബന്ധുക്കളും നിരീക്ഷണത്തിലാണ്.

ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മതാചാരങ്ങള്‍ പാലിച്ചു കൊണ്ട് ഇവിടെ സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കോവിഡ് മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് മൃതദേഹം മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനാകില്ല.

തെലങ്കാനയിലേക്കു പോകേണ്ട അദ്ദേഹവും കുടുംബവും 22ന് രാജസ്ഥാനില്‍ നിന്നുള്ള ട്രെയിനില്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: One more covid 19 death reported in kerala

Next Story
എം.പി വീരേന്ദ്രകുമാർ ഇനി ഓർമ്മഎംപി വീരേന്ദ്രകുമാർ അന്തരിച്ചു, എംപി വീരേന്ദ്രകുമാർ, വീരേന്ദ്രകുമാർ, എം പി വീരേന്ദ്രകുമാർ അന്തരിച്ചു, എം പി വീരേന്ദ്രകുമാർ, MP Veerendrakumar, MP Veerendrakumar Passed Away,വീരേന്ദ്രകുമാർ സംസ്കാരം, സംസ്കാരം കൽപറ്റയിൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express