Latest News

വീണ്ടും കോവിഡ് മരണം; മാഹി സ്വദേശി കേരളത്തിൽ മരിച്ചു

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, malappuram, മലപ്പുറം, saudi arabia, സൗദി അറേബ്യ, iemalayalam, ഐഇ മലയാളം

കണ്ണൂർ: കേരളത്തിൽ കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശിയായ 71 വയസ്സുകാരനാണ്‌ മരിച്ചത്. വൃക്ക രോഗവും ഹൃദ്രോഗവും ഉണ്ടായിരുന്ന ഇദ്ദേഹത്തിന് വൈറസ് ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇതോടെ കേരളത്തിലെ കോവിഡ് മരണങ്ങളുടെ എണ്ണം മൂന്നായി.

മാര്‍ച്ച് 26നാണ് പനി ബാധിച്ച ഇദ്ദേഹം തലശ്ശേരി ടെലി ആശുപത്രിയിൽ ചികിത്സ തേടുന്നത്. പിന്നീട് 29 നും 30 നും ഇദ്ദേഹം ആശുപത്രിയിലെത്തി. രൂക്ഷമായ ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 31ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റായി. അസുഖം മൂര്‍ച്ഛിച്ചതോടെ വൈകുന്നേരം നാല് മണിക്ക് അദ്ദേഹത്തെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ ബാധ സ്ഥിരീകരിക്കുകയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്യുന്നത്.

Read More: ലോ​ക്ക്ഡൗ​ണ്‍ പെ​ട്ടെ​ന്ന് പി​ന്‍​വ​ലി​ച്ചാ​ൽ കോവിഡിന്റെ ര​ണ്ടാം വ​ര​വിന് സാധ്യത: ഡ​ബ്ല്യു​എ​ച്ച്ഒ

ഇരു വൃക്കകളും തകരാറിലാകുകയും ന്യൂമോണിയ മൂര്‍ച്ഛിക്കുകയും ചെയ്തതോടെ ശനിയാഴ്ച രാവിലെ മരിച്ചു.

അധികൃതര്‍ ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മാഹിയിൽ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗൺ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തി. പള്ളിയില്‍ പോകുകയും മകന്റെ കൂടെ പെണ്ണുകാണല്‍ ചടങ്ങിന് പോകുകയും ചെയ്തിരുന്നു. ഇയാള്‍ ന്യൂ മാഹി, പന്ന്യന്നൂര്‍, ചൊക്ലി എന്നീ പഞ്ചായത്തുകളിലേക്ക് യാത്ര നടത്തിയതായും വിവാഹത്തിലുള്‍പ്പെടെ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാൽ ആർക്കും രോഗം കണ്ടെത്താനായില്ല. കണ്ണൂരിൽ ഇതുവരെ 65 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 33 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: One more covid 19 death in kerala

Next Story
കോവിഡിനെ തുരത്താൻ കാസർഗോട്ടും അവരെത്തും; കോട്ടയത്തുനിന്നുള്ള മെഡിക്കൽ സംഘം ജില്ലയിലേക്ക്Nurses from KEM hospital on their way to duty at KEM Hospital during Corona Virus affection in Mumbai city
The moderation of comments is automated and not cleared manually by malayalam.indianexpress.com