Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസ്: ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം സ്വദേശി സാദിഖ് അലിയാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി

child porn, pedophilia

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങൾ വഴി കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ പൊലീസ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ട്-3ൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശി സാദിഖ് അലിയാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

സംസ്ഥാന വ്യാപകമായി കേരള പൊലീസ് നടത്തിയ അറസ്റ്റിൽ കഴിഞ്ഞ ദിവസം 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. 21 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 20 കേസുകൾ രജിസ്റ്റർ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും തടയുക പ്രചരിപ്പിക്കുന്നത് തടയുക കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള പൊലീസ് ഓപ്പറേഷൻ പി ഹണ്ട് നടത്തുന്നത്.

Read More: കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ റെയ്ഡ്; 12 പേര്‍ അറസ്റ്റില്‍

വിവിധ ഗ്രൂപ്പുകളെയും 126 വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ നടപടി. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ മൂന്നാം തവണയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്. വാട്സ് ആപ്, ഫെയ്സ് ബുക്ക്, ടെലഗ്രാം എന്നിവയില്‍ സജീവമായ ഗ്രൂപ്പുകളും അതിലെ അംഗങ്ങളും പൊലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്.

നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി മുഹമ്മദ് ഫഹാദ്.എസ് എന്നിവരാണ് തിരുവനന്തപുരത്തു പിടിയിലായത്. പത്തനംതിട്ടയില്‍ വളളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത്, എറണാകുളത്ത് അനൂപ്, രാഹുല്‍ ഗോപി, കണ്ണൂരിൽ മതിപറമ്പ് സ്വദേശികളായ ജിഷ്ണു.എ, രമിത്.കെ, കരിയാട് സ്വദേശി ലിജേഷ്.ജി.പി എന്നിവരും പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്ന് ഒരാള്‍ വീതവും പിടിയിലായി.

പിടിയിലായവരില്‍നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെയുളള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്സ് ആപ് ഗ്രൂപ്പുകളും കണ്ടെത്താന്‍ കഴിഞ്ഞു.

എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ ഇന്‍സ്പെക്ടര്‍ സ്റ്റാര്‍മോന്‍.ആര്‍.പിളളയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിൽ പൊലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിമാരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

വെളളിയാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ പൊലീസ് നടപടികള്‍ക്ക് ഇന്റര്‍പോള്‍ സഹകരണവും പരിശീലനവും നല്‍കിവരുന്നു.

കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ വിവരങ്ങള്‍ സൈബര്‍ ഡോമിനേയോ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനേയോ അറിയിക്കാന്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: One more arrest in operation p hunt

Next Story
Kerala News Highlights: തൊടുപുഴയിലെ ഏഴുവയസുകാരന്റെ മരണം: തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് മാതാവ്high court, kerala
The moderation of comments is automated and not cleared manually by malayalam.indianexpress.com