scorecardresearch
Latest News

അഭിമന്യു വധക്കേസ്; ഒരാള്‍ കൂടി പൊലീസ് പിടിയില്‍

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ആളെയാണ് പിടികൂടിയിരിക്കുന്നത്

അഭിമന്യു വധക്കേസ്; ഒരാള്‍ കൂടി പൊലീസ് പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള സനീഷിനെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കസ്റ്റഡയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

പള്ളുരുത്തി സ്വദേശിയാണ് സനീഷ്. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് സനീഷിനെ പിടികൂടിയത്.

ഈ മാസം ഒന്നാം തീയ്യതി(ഞായറാഴ്ച) അര്‍ദ്ധരാത്രിയോടെയാണ് മഹാരാജാസ് കോളേജിന്റെ കിഴക്കേ ഗേറ്റിന് പുറത്ത് വച്ച് അഭിമന്യുവിന് കുത്തേറ്റത്. എസ്ഡിപിഐ-ക്യാംപസ് ഫ്രണ്ട് സംഘം നടത്തിയ ആസൂത്രിത ആക്രമണത്തിലായിരുന്നു ഇത്. സംഭവസ്ഥലത്ത് തന്നെ അഭിമന്യു മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: One more arrest in abhimanyu maharajas murder case