പാലക്കാട്: കഞ്ചിക്കോട്​ വ്യവസായ മേഖലയിൽ പെയിൻറ്​ കമ്പനിയിൽ വൻ തീപിടുത്തം. ടർപ്പന്റൈൻ ഓയിൽ നിർമ്മാണ കമ്പനിയായ ക്ലിയർ ലാകിലാണ് തീപിടിത്തം ഉണ്ടായത്. തീപിടുത്തത്തിൽ ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചിക്കോട് സ്വദേശി അരുണ (40)യ്ക്കാണ് പൊള്ളലേറ്റത്.

അഗ്നിബാധയുണ്ടായപ്പോൾ കൂടുതൽ ടർപ്പന്റൈൻ ടിന്നുകൾ പൊട്ടിതെറിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. സംഭവ സമയത്ത് ഫാക്ടറിയിൽ ഏഴ് വനിതാ ജീവനക്കാരാണ് ഉണ്ടായിരുന്നത്. നാൽപ്പതിനായിരം ലിറ്റർ ടർപ്പന്റ് ഓയിലാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

രാവിലെ പതിനൊന്നരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. ആറ് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കമ്പനിയ്ക്ക് പുറത്ത് നിർത്തിയിട്ട വാഹനം പൂർണമായും കത്തിനശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.