കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് സ്പിരിറ്റ് കഴിച്ച് ഒരാൾ മരിച്ചു. കുന്ദമംഗലത്തിനടുത്തുള്ള മലയമ്മ കോളനിയിലാണ് സംഭവം. ചാത്കോതമംഗലം സ്വദേശി കെസി ബാലമാണ് മരിച്ചത്. ഇയാളോടൊപ്പം സ്പിരിറ്റ് കഴിച്ച അഞ്ച് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരിൽ സന്ദീപ്, ചേക്കുട്ടി എന്നിവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആശുപത്രികളിൽ സ്പിരിറ്റ് എത്തിക്കുന്ന സംഘത്തിൽ നിന്നാണ് ഇവർക്ക് സ്പിരിറ്റ് ലഭിച്ചത്. കിണർ വൃത്തിയാക്കുന്ന ജോലി കഴിഞ്ഞ് വ്യാഴാഴ്ചയാണ് ഇവർ സംഘം ചേർന്ന് സ്പിരിറ്റ് കഴിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ