കൊച്ചി: ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ രാജഗിരി കോളേജില്‍ ഇന്നലെ ബാലവേലക്കെതിരായ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബാലവേലയും തൊഴില്‍ പീഡനവും തടയുന്നതിനായുള്ള 1986ലെ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണമായിരുന്നു നടന്നത്.
കൊച്ചി ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ആര് രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ മുഹമ്മദ് സിയാദ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സൈന കെ.ബി, രാജഗിരി കോളേജ് പ്രിന്‍സിപ്പള്‍ ബിനോയ് ജോസഫ്, കൊച്ചി ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാദര്‍ ടോമി, കൊച്ചി ചൈല്ഡ്ലൈന് സംഘാടകരായ ജിതിന് സേവ്യര്‍, നിരിഷ് ആന്റണി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ബാലവേലക്കെതിരായ നിയമങ്ങളെക്കുറിച്ചും അതിലെ വെല്ലുവിളികളെയും തടസങ്ങളെയും കുറിച്ചും അതിനെ എങ്ങനെ അതിജീവിക്കാം എന്നതിനെ പറ്റിയും എറണാകുളം മുന്‍ അഡീഷണല്‍ ലേബര്‍ ഓഫീസര്‍ പി.ജെ ജോയ് പരിശീലന ക്ലാസില്‍ സംസാരിച്ചു. ബാലവേലക്കെതിരായ നിയമങ്ങളെക്കുറിച്ചും, ജുവനൈല്‍ ജസ്റ്റിസ് നിയമത്തെക്കുറിച്ചും ഇവ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.