തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ മോഷണ ശ്രമത്തിനിടെ പോസ്റ്റ് ഓഫീസിന് തീയിട്ട സംഭവത്തില്‍ യുവാവ് പിടിയില്‍. ലോക്കറില്‍ നിന്ന് പണം എടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് പോസ്റ്റ് ഓഫീസിന് തീയിട്ടതെന്ന് യുവാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു. വാടാനപ്പള്ളി സ്വദേശിയായ സുഹൈലാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ഇയാളെ പിടികൂടിയത്.
ഫെബ്രുവരി രണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പിറ്റേന്ന് രാവിലെ ജീവനക്കാരിയെത്തിയപ്പോഴാണ് പോസ്റ്റ് ഓഫീസിന്റെ വാതില്‍ പൊളിച്ചതായി അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഓഫീസ് കത്തി നശിച്ചതായി കണ്ടെത്തിയത്. ഓഫീസിലെ ഉപകരണങ്ങള്‍, ഫയലുകള്‍ എന്നിവയെല്ലാം പൂര്‍ണമായും നശിച്ചു.
ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ബാബു കെ.തോമസിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്. മോഷണ ശ്രമത്തിനിടെ അബദ്ധത്തില്‍ തീപിടിച്ചതാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് പ്രതിയെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നതായാണ് പൊലീസ് പറയുന്നത്.
Also Read: ആലപ്പുഴ കൊലപാതകത്തിന് പിന്നില്‍ സിപിഎം; ആരോപണവുമായി ബിജെപി