കാ​സ​ർ​ഗോ​ഡ്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ​പട​ന്ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാ​ഞ്ഞ​ങ്ങാ​ട് അ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​മെ​ന്ന് യുവാവ് വാട്സ്ആപിലൂടെ പ്രചരി്പിക്കുകയായിരുന്നു. ഇന്ന് മുഖ്യമന്ത്രി എത്താനിരിക്കെയാണ് മുന്‍കരുതല്‍ എന്ന രീതിയില്‍ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച രാത്രിയോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ക​ല്ല്യോ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തെ​ത്തു​ട​ർ​ന്ന് അ​ന്ത​രീ​ഷം ക​ലു​ഷി​ത​മാ​യി​രി​ക്കെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ന്ന് കാ​സ​ർ​ഗോ​ഡ് എ​ത്തു​ന്ന​ത്. വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കാ​സ​ർ​കോ​ട്ട് സി​പി​എ​മ്മി​ന്‍റെ പു​തി​യ ജി​ല്ലാ ഓ​ഫീ​സി​ന് ത​റ​ക്ക​ല്ലി​ട​ലും. 11-ന് ​കാ​ഞ്ഞ​ങ്ങാ​ട്ട് സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​ന​വു​മാ​ണ് പ​രി​പാ​ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.