scorecardresearch
Latest News

മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

മലയാളത്തിലാണ് രാഷ്ട്രപതിയുടെ ട്വീറ്റ്

Ramnath Kovind, pocso case, mercy petition, mercy plea, രാംനാഥ് കോവിന്ദ്, പോക്സോ, ദയാഹർജി, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: തിരുവോണ ദിനത്തില്‍ എല്ലാ മലയാളികള്‍ക്കും ഓണാശംകള്‍ നേര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. എല്ലാവര്‍ക്കും പ്രത്യേകിച്ച് ഭാരതത്തിലും വിദേശത്തുമുള്ള മലയാളികള്‍ക്കും ഓണാശംകള്‍ നേരുന്നതായി രാഷ്ട്രപതി ട്വീറ്റ് ചെയ്തു. മലയാളത്തിലാണ് ട്വീറ്റ്. വിളവെടുപ്പ് ഉത്സവമായ ഓണം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമ്പത്സമൃദ്ധിയും കൊണ്ടുവരട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.

ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പ്രഹരത്തിനു മേല്‍ പ്രഹരമെന്ന പോലെ നാടിനെ ഇരു വട്ടം തകര്‍ത്തെറിഞ്ഞ പ്രളയദുരന്തത്തെ മെല്ലെ അതിജീവിച്ചു കൊണ്ടാണ് കേരളം ഇക്കുറി ഓണം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. അത് കൊണ്ട് തന്നെ ഈ ഓണം ആഘോഷത്തെക്കാളേറെ പ്രത്യാശയുടേതാണ്.

ദുഃഖവും ദുരിതവും കുറച്ചു നേരത്തേക്ക് മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ നാടൊരുങ്ങിക്കഴിഞ്ഞു. എങ്ങും പൂവിളികള്‍ ഉയര്‍ന്നു തുടങ്ങി, പുതിയ കുപ്പായങ്ങളും സദ്യവട്ടങ്ങളും നിരന്നു തുടങ്ങി. മലയാളി തന്നാലാവും വിധം ഓണത്തെ സ്വീകരിക്കുകയാണ്.

സംസ്ഥാന നേതൃതത്തിലുള്ള ഓണം ആഘോഷങ്ങള്‍ക്ക് ഇന്നലെ തിരുവനന്തപുരത്ത് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ എന്നും വിഷമിക്കുന്നവര്‍ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കേരളം പാഠം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേമ പെൻഷനുകളും ദുരിതാശ്വാസകർക്കായുള്ള തുകകളും കൃത്യമായി സർക്കാർ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Onam wishes from president of india in malayalam language