/indian-express-malayalam/media/media_files/2025/09/09/onam-celebration-2025-09-09-16-48-09.jpg)
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. സമാപന ഘോഷയാത്ര കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളയമ്പലത്തു നിന്ന് ആരംഭിച്ച ഘോഷയാത്ര കിഴക്കേകോട്ടയിൽ അവസാനിക്കും.
വർണ്ണ വൈവിധ്യങ്ങളും, ആട്ടവും പാട്ടുമായി 91 കലാരൂപങ്ങളാണ് ഘോഷയാത്രയിൽ ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ അനുഷ്ഠാന കലകൾ, ഗോത്രകലകൾ, നാടൻ കലകൾ, ക്ലാസിക്കൽ കലാരൂപങ്ങൾ, മറ്റു ജനകീയകലകൾ എന്നിവയും ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗ്രാമീണ കലകളും നാനാത്വത്തിൽ ഏകത്വം എന്ന പ്രമേയത്തെ മുൻനിർത്തി ഘോഷയാത്രയിൽ അണിനിരത്തിയിട്ടുണ്ട്.
Also Read: ചക്രവാതച്ചുഴി; സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് മഴ തുടരും; ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട്
മുടിയേറ്റ്, തെയ്യം, പടയണി, ഗൊപ്പിയാളനൃത്തം, മംഗലംകളി, ഇരുളനൃത്തം, രുധിരക്കോലം, അലാമിക്കളി, വനിതാകോൽക്കളി, പാവപ്പൊലിമകൾ, ട്രാൻസ്ജെൻഡേഴ്സിന്റെ സംഘം അവതരിപ്പിക്കുന്ന അർദ്ധനാരീനൃത്തം, മുറം ഡാൻസ്, ഉലക്ക ഡാൻസ്,പള്ളിവാൾനൃത്തം മാവേലിയും ഓണപ്പാട്ടുകളും, പുലികളി, കുമ്മാട്ടി, വേലകളി, ഓണപ്പൊട്ടൻ, കാളയും തേരും, കമ്പേറ്, മയൂര നൃത്തം 10 അടി ഉയരമുള്ള കാരിക്കേച്ചർ രൂപങ്ങൾ, ശലഭ, അരയന്ന, മുയൽ നൃത്തങ്ങൾ തുടങ്ങി സൈക്കിൾ യജ്ഞമടക്കം 91 വൈവിധ്യമാർന്ന കലാരൂപങ്ങളും ആയിരത്തോളം കലാപ്രതിഭകളുമാണ് ഘോഷയാത്രയിൽ പങ്കെടുക്കുന്നത്.
Read More:പാലിയേക്കരയിലെ ടോൾ പിരിവ് വിലക്ക് തുടരും; കേസ് വീണ്ടും നാളെ ഹൈക്കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.