വളരെ വ്യത്യസ്തമായ രീതിയില്‍ ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി എം.എം.മണി. സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളിലൂടെ ട്രോളന്‍മാരുടെ ആശാനായി മാറിയ മന്ത്രി മണി ഇത്തവണ ഓണം ആശംസിച്ചിരിക്കുന്നത് ഏറെ വെറൈറ്റിയായാണ്. ‘ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോ’ എന്ന പാട്ട് പാടി വീട്ടിലെ കുട്ടികള്‍ക്കൊപ്പം ആശാനും ഓണാശംസകള്‍ നേര്‍ന്നു.
പഴമയുടെയും പുതുമയുടെയും സമ്മിശ്രമാണ് ഓണാഘോഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണം ഒരു പ്രതീകമാണെന്ന് പറഞ്ഞ മന്ത്രി എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കൊപ്പം ഏറെ ആവേശത്തോടെയാണ് മന്ത്രി മണി പാട്ട് പാടുന്നത്. പാട്ട് പാടിയ ശേഷം എല്ലാവര്‍ക്കും ഓണാശംസകള്‍ നേരാനും ട്രോളന്‍മാരുടെ ആശാന്‍ മറന്നില്ല.
പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് ഇതിനോടകം വന്നിട്ടുള്ളത്. പല കമന്റുകള്‍ക്കും ഉരുളയ്ക്ക് ഉപ്പേരി എന്ന വിധം മറുപടി നല്‍കാനും മന്ത്രി ശ്രദ്ധിച്ചിട്ടുണ്ട്. ട്രോളിയുള്ള കമന്റുകൾക്ക് ട്രോളുകളിലൂടെ തന്നെ ആശാന്‍ മറുപടി നല്‍കിയിരിക്കുകയാണ്.