കോഴിക്കോട്: ഓണക്കാലത്ത് കേരളത്തിൽ നിന്ന് കർണാടകയിലെ നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക കെഎസ്ആർടിസി ബസ് സർവീസുകൾ ഈ മാസം 25ന് ആരംഭിക്കും. സെപ്റ്റംബർ ആറ് വരെ സർവീസുകൾ തുടരും. സ്പെഷ്യൽ സർവീസുകൾ ആരംഭിക്കുമെന്ന് ശനിയാഴ്ചായാണ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചത്. ബെംഗലൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ഓണത്തിന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സർവീസുകൾ. റിസര്‍വേഷന്‍ സൗകര്യവും ലഭ്യമാക്കും.

തിരുവനന്തപുരത്ത് നിന്നും പാലക്കാട് വഴിയും കോഴിക്കോട് വഴിയുമാണ് റിസർവേഷന്‍ സൗകര്യമുള്ള സര്‍വ്വീസ് നടത്തുക. യാത്രക്കാർക്ക് ഓഗസ്റ്റ് 15 മുതൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും. മതിയായ യാത്രക്കാരില്ലെങ്കില്‍ സര്‍വ്വീസ് നിര്‍ത്തി വയ്ക്കുമെന്നും മന്ത്രി അറിയിച്ചു.

Read More Kerala News: കരിപ്പൂര്‍ അപകടം: സൂചനകൾ നൽകി തൊട്ടുമുൻപ് എത്തിയ രണ്ട് വിമാനങ്ങളിൽനിന്നുള്ള വിവരങ്ങൾ

കേരളം, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ പെട്ടെന്ന് അനുമതി നിഷേധിച്ചാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു.ഈ സര്‍ക്കാരുകളുടെ എല്ലാ തരത്തിലുള്ള അനുമതിയും ലഭിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

10 ശതമാനം അധികനിരക്കുള്‍പ്പെടെ എൻഡ്-ടു-എൻഡ് നിരക്ക് പ്രകാരമാണ് ബസ്സുകൾ സർവീസ് നടത്തുക. കെഎസ്ആര്‍ടിസിയുടെ www.online.keralartc.com എന്ന വെബ്‌സൈറ്റില്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്.

Read More Kerala News: രോഗവ്യാപനം അതിശക്തമാകും; പ്രതിദിനം 10000നും 20000നും ഇടയിൽ കേസുകൾക്ക് സാധ്യത: ആരോഗ്യമന്ത്രി

എല്ലാ യാത്രക്കാരും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.കേരളത്തിലേക്ക് വരുന്നവർ യാത്രക്കു മുമ്പ് കേരളത്തിലേക്കുള്ള യാത്ര പാസ് കരുതുകയും യാത്രക്കിടയിൽ ആവശ്യപ്പെട്ടാൽ ഹാജരാക്കുകയും വേണം.

യാത്രക്ക് മുന്‍പ് ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. യാത്രയിൽ യാത്രക്കാര്‍ മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് ഉറപ്പാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. യാത്രയുമായി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 9447071021 എന്ന നമ്പറിലും www.online.keralartc.com എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗലൂരുവിൽ നിന്നുള്ള സർവീസുകൾ

26.08.2020 മുതൽ 07.09.2020 വരെ

 • 15.32 ബാംഗ്ലൂർ-തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്)- സേലം, പാലക്കാട്, ആലപ്പുഴ (വഴി).
 • 15.46 ബാംഗ്ലൂർ-കോട്ടയം (സൂപ്പർ ഡീലക്‌സ്)- സേലം, പാലക്കാട് (വഴി)
 • 19.01 ബാംഗ്ലൂർ-എറണാകുളം (സൂപ്പർ ഡീലക്‌സ്)- മൈസൂർ, സുൽത്താൻബത്തേരി (വഴി)
 • 19.33 ബാംഗ്ലൂർ-പത്തനംതിട്ട (സൂപ്പർ ഡീലക്‌സ്)- സേലം, പാലക്കാട്, കോട്ടയം (വഴി)
 • 20.00 ബാംഗ്ലൂർ -തൃശ്ശൂർ (സൂപ്പർ ഡീലക്‌സ്)- സേലം, പാലക്കാട്(വഴി)
 • 20.32 ബാംഗ്ലൂർ -കാസർകോട് (സൂപ്പർ ഡീലക്‌സ്)- മൈസൂർ, സുള്ള്യ (വഴി)
 • 21.01 ബാംഗ്ലൂർ -പാലക്കാട് (സൂപ്പർ ഡീലക്‌സ്)- സേലം (വഴി)
 • 23.00 ബാംഗ്ലൂർ -കണ്ണൂർ (സൂപ്പർ ഡീലക്‌സ്)- മൈസൂർ, വിരാജ്‌പേട്ട്, ഇരിട്ടി (വഴി)
 • 22.30 ബാംഗ്ലൂർ -കോഴിക്കോട് (സൂപ്പർ ഡീലക്‌സ്)- മൈസൂർ, സുൽത്താൻബത്തേരി (വഴി)

ബെംഗലൂരുവിലേക്കുള്ള സർവീസുകൾ

25.08.2020 മുതൽ 06.09.2020 വരെ

 • 15.01 തിരുവനന്തപുരം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- ആലപ്പുഴ, തൃശ്ശൂർ, സേലം (വഴി)
 • 16.46 എറണാകുളം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- കോഴിക്കോട്, സുൽത്താൻബത്തേരി (വഴി)
 • 17.32 പത്തനംതിട്ട-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- കോട്ടയം, പാലക്കാട്, സേലം (വഴി)
 • 17.33 കോട്ടയം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- തൃശ്ശൂർ, പാലക്കാട്, സേലം (വഴി)
 • 08.02 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- സുൽത്താൻബത്തേരി (വഴി)
 • 20.01 തൃശ്ശൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- പാലക്കാട്, സേലം (വഴി)
 • 07.30 കണ്ണൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- വിരാജ്‌പേട്ട്, മൈസൂർ (വഴി)
 • 20.32 കാസർകോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്)- സുളള്യ, മൈ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.