Latest News
കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

ഓണത്തെ വരവേൽക്കുന്നത് കൃത്യമായ കരുതലോടെ വേണമെന്ന് മുഖ്യമന്ത്രി

ബന്ധു വീടുകൾ സന്ദർശിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം. കടകളിൽ പോവേണ്ടത് തിരക്കുണ്ടോ എന്ന് അന്വേഷിച്ച ശേഷം മാത്രം

Onam, Covid Onam, Onam Restrictions, Kerala Government, Pinarayi Vijayan, Onam Shoping,ഓണം, നിയന്ത്രണങ്ങൾ, Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം,

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം മുൻകരുതലോടെ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ കരുതലോടെ ആവണം ഓണത്തെ വരവേൽക്കുന്നത്. കോവിഡ് വ്യാപനത്തിന് ഇടനൽകുന്ന ഒരു കാര്യവും ആരും ചെയ്യരുതെന്നും സമൂഹസദ്യയും മറ്റു പൊതു പരിപാടികളും ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

എല്ലാ മലയാളികൾക്കും ഓണാശംസ നേർന്ന മുഖ്യമന്ത്രി ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തെ മറികടക്കാൻ നമുക്ക് കഴിയുമെന്ന പ്രത്യാശയോടെയാവട്ടെ ഇത്തവണത്തെ ഓണാഘോഷം എന്നും പറഞ്ഞു. “ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിനുമപ്പുറത്ത് അനുകൂലമായ പ്രകാശപൂർണമായ ഒരു കാലമുണ്ടെന്ന പ്രതീക്ഷയാണ് ഓണം,” മുഖ്യമന്ത്രി പറഞ്ഞു.

“രോഗം പിടിപെടാതിരിക്കാൻ നാം ഓരോരുത്തരം ശ്രദ്ധിക്കണം. ഇത്തരമൊരു സാഹചര്യത്തിലാണ് ഇത്തവണത്തെ ഓണമെന്നും മുഖ്യമന്ത്രി. അസാധാരണമായ ഒരു ലോകസാഹചര്യം. അതുകൊണ്ട് തന്നെ അസാധാരമാംവിധം മ്ലാനമായ അന്തരീക്ഷത്തെ മുറിച്ചു കടക്കാൻ നമുക്ക് കഴിയുമെന്ന പ്രത്യാശ പടർത്തികൊണ്ടാകണം ഓണാഘോഷം.”

Read More: ഓണത്തിരക്ക്: നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

“ഓണത്തിന്റെ സമയത്ത് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദർശിക്കുന്ന പതിവിൽ നിന്ന് ഇത്തവണ വിട്ടുനിൽക്കാൻ എല്ലാവരും തയ്യാറാവണം. റിവേഴ്സ് ക്വാറന്‍റീനില്‍ കഴിയുന്ന പ്രായമായവരെ സന്ദർശിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണം. പരിമിതികളുണ്ടെങ്കിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരസ്പരം സംസാരിക്കാനും സന്തോഷം പങ്കുവയ്ക്കാനും ശ്രമിക്കണമെന്നും,” അദ്ദേഹം പറഞ്ഞു.

“ഉത്രാട ദിനത്തിലെ തിരക്കൊഴിവാക്കാൻ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “കടകളിൽ പോകുമ്പോൾ കുട്ടികളേയും പ്രായമായവരേയും കൊണ്ടു പോകരുത്. ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രം ഷോപ്പിംഗിനായി പോകുക. പോകുന്നവർ കൈകൾ സാനിറ്റൈസ് ചെയ്യാനും മാസ്ക് ധരിക്കാനും തയ്യാറാവണം.”

“നേരത്തെ ഓണക്കാലത്ത് കടകളിൽ തിരക്ക് കൂടുമ്പോൾ ഷട്ടർ താഴ്ത്തുന്ന രീതി ചില കടക്കാർ സ്വീകരിക്കാറുണ്ട്. ഇത്തവണ നിയന്ത്രണവിധേയമായി മാത്രമേ ആളുകളെ കടയിൽ കയറ്റാവു എന്ന് നിർദേശിച്ചിട്ടുണ്ട്. കടകളിലെ സാധ്യതക്ക് അനുസരിച്ചുള്ളവർ മാത്രമേ ഒരു സമയത്ത് കടകളിലുണ്ടാവാൻ പാടുള്ളൂ. പഴയ പോലെ ഷട്ടർ അടച്ചിടാൻ പാടില്ല. അതിലൂടെ വായുസഞ്ചാരം കുറയുകയും രോഗവ്യാപനം ഉണ്ടാവുകയും ചെയ്യും,” മുഖ്യമന്ത്രി പറഞ്ഞു.

Read More:  Onam 2020: ജാഗ്രതാനിർദേശങ്ങൾക്കിടയിലൊരു ഓണക്കാലം

“ഫോണിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാനും വീട്ടിൽ ഡെലിവറി ചെയ്യാനും കഴിയുന്ന സാഹചര്യമുള്ളവർ ആ സാധ്യത ഉപയോഗിക്കണം. വിളിച്ച് അന്വേഷിക്കാൻ പറ്റുന്ന കടകളിൽ തിരക്ക് കുറവാണോ എന്ന് അന്വേഷിച്ച് ഉറപ്പിച്ച ശേഷം പോവാൻ ശ്രമിക്കുക.കടകളിലെ തിരക്ക് കുറയുമെന്ന ധാരണയോടെയാണ് കടകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചത്.”

“പണമിടപാടുകൾ ഡിജിറ്റലാക്കാൻ ശ്രദ്ധിക്കണം. എല്ലാ കടകളിലും ബ്രേക്ക് ദ ചെയിൻ കൗണ്ടര്‍ വേണം. കൈകൾ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം കടയിൽ വേണം. കടയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ സാനിറ്റൈസ് ചെയ്തെന്ന് ഉറപ്പാക്കണം. കടയിൽ നിന്ന് വീട്ടിലെത്തിയാൽ ഉടൻ ദേഹം ശുചിയാക്കി വേണം അകത്തേക്ക് കയറാൻ. ”

Read More: ഓണം: പൊതുഗതാഗത നിയന്ത്രണം ഒഴിവാക്കി

“ഇത്തരം മുൻകരുതൽ എടുത്തുകൊണ്ട് രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുമെന്ന് പ്രതിജ്ഞയെടുത്ത് വേണം ഇത്തവണ നാം ഓണം ആഘോഷിക്കേണ്ടത്. നാം എല്ലാവരും അത്തരമൊരു തിരുമാനത്തിലേക്കാണ് എത്തേണ്ടത്,” മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശം പൊലീസിന് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Onam season covid restrictions in kerala cm pinarayi vijayan press conference

Next Story
പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്: ഉടമയും ഭാര്യയും അറസ്റ്റില്‍popular finance financial fraud, പോപ്പുലര്‍ ഫൈനാന്‍സ് സാമ്പത്തിക തട്ടിപ്പ്, popular finance arrest,പോപ്പുലര്‍ ഫൈനാന്‍സ് അറസ്റ്റ്, popular finance owner, പോപ്പുലര്‍ ഫൈനാന്‍സ് ഉടമ, popular finance owner thomas daniell wife prabha, പോപ്പുലര്‍ ഫൈനാന്‍സ് ഉടമ തോമസ് ഡാനിയേല്‍ ഭാര്യ പ്രഭ, popular finance owner children,പോപ്പുലര്‍ ഫൈനാന്‍സ് ഉടമ മക്കള്‍, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com