Latest News

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ മുതല്‍ ഓണ അവധി

ഹയര്‍ സെക്കൻഡറി, വോക്കേഷണല്‍ ഹയര്‍ സെക്കൻഡറി ഉള്‍പ്പടെയുള്ള പൊതു വിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടേയും ഓണാവധി പുനഃക്രമീകരിച്ചു

തിരുവനന്തപുരം: മഴയും വെള്ളപ്പൊക്കവും അനിയന്ത്രിതമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി, വോക്കേഷണല്‍ ഹയര്‍ സെക്കൻഡറി ഉള്‍പ്പടെയുള്ള പൊതു വിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടേയും ഓണാവധി പുനഃക്രമീകരിച്ചു.

ഇത് പ്രകാരം നാളെ (17/08/18) സ്‌കൂളുകള്‍ അടക്കുകയും അവധി കഴിഞ്ഞ് 29/08/18 ന് തുറക്കുന്നതുമായിരിക്കുമെന്ന് അറിയിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഓണാവധി പ്രഖ്യാപിച്ചത്. കേരള സർവ്വകലാശാലയുടെ കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണം അവധി ഓഗസ്റ്റ് 18 മുതൽ 28 വരെയായി പുനഃക്രമീകരിച്ചു. കേരള സർവ്വകലാശാല ഓഗസ്റ്റ് 23 വരെ നടത്താനിരുന്ന എല്ലാ ബിരുദ പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

നേരത്തേ കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

വയനാട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ അംഗൻവാടികള്‍ അടക്കമുള്ളവയ്ക്കാണ് അവധി. കാലിക്കറ്റ് സര്‍വ്വകലാശാലയും ആരോഗ്യസര്‍വ്വകലാശാലയും ഈമാസം 29 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Onam holidays for schools of kerala declared

Next Story
Kerala Floods: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ട്രഷറിയിലൂടെ സംഭാവന നല്‍കാംPinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express