scorecardresearch

Onam Bumper 2022: ഓണം ബംപർ; അച്ചടിച്ച ടിക്കറ്റുകളെല്ലാം തീർന്നു, ഇതുവരെ വിറ്റത് 60 ലക്ഷം ടിക്കറ്റുകൾ

Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: 25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം

Onam Bumper 2022: ഓണം ബംപർ; അച്ചടിച്ച ടിക്കറ്റുകളെല്ലാം തീർന്നു, ഇതുവരെ വിറ്റത് 60 ലക്ഷം ടിക്കറ്റുകൾ
കേരള ലോട്ടറി തിരുവോണം ബമ്പര്‍ പ്രകാശനം ചെയ്തപ്പോള്‍, ഫയല്‍ ചിത്രം

Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: തിരുവനന്തപുരം: ഓണം ബംപർ നറുക്കെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ അച്ചടിച്ച ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. 60 ലക്ഷം ടിക്കറ്റുകളാണ് ഇതു വരെ വിറ്റഴിഞ്ഞത്. ഇതോടെ 5 ലക്ഷം ടിക്കറ്റുകൾ കൂടി ലോട്ടറി വകുപ്പ് അച്ചടിച്ചിട്ടുണ്ട്.

സെപ്റ്റംബർ 18 നാണ് ഓണം ബംപർ നറുക്കെടുപ്പ്. 25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു പ്രത്യേകത. നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേർക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്കും നൽകും. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.

ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ വിവാദമാകുന്ന കാലത്ത് വിശ്വാസ്യതയും സുരക്ഷതിതത്വവും സർക്കാർ ലോട്ടറിയുടെ മികവാണ്. അത്യാധുനിക പ്രിന്റിങ് സാങ്കേതിക വിദ്യയും തിരുവോണം ബംപറിന്റെ പ്രത്യേകതയാണ്. സുരക്ഷ പരിഗണിച്ച് വേരിയബിൾ ഡാറ്റ ടിക്കറ്റിൽ ഒന്നിലേറെ ഭാഗങ്ങളിൽ അച്ചടിച്ചിട്ടുണ്ട്. ഫ്ളൂറസെന്റ് മഷിയിൽ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റുകൂടിയാണു തിരുവോണം ബംപർ. കൃത്രിമം നടക്കുന്നുവെന്ന പരാതികൾ ഒഴിവാക്കാനാണ് ആധുനിക സംവിധാനങ്ങൾ ലോട്ടറി വകുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

Read Here

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Onam bumper lottery 60 lakhs tickets sold