Onam Bumper Lottery 2018: തൃശൂര്‍: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ഇന്ന് നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ പത്തു കോടി രൂപയുടെ ഭാഗ്യം കടാക്ഷിച്ചത് തൃശൂര്‍ ജില്ലയില്‍ നിന്നും വിറ്റു പോയ TB128092 എന്ന നമ്പര്‍ ടിക്കറ്റിനാണ്. തൃശ്ശൂർ അടാട്ട് വിളക്കുംകാൽ പളളം വത്സലയെന്ന (58) വീട്ടമ്മയ്ക്കാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്.

സുരേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള എസ്.എസ് മണിയന്‍ എന്ന ലോട്ടറി ഹോള്‍സെയില്‍ കടയില്‍ നിന്ന് തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലുള്ള രവി എന്ന ഏജന്റാണ് TB128092 എന്ന നമ്പര്‍ ടിക്കറ്റെടക്കുന്ന ബുക്ക് വാങ്ങിയത്.

Read: ഓണം ബമ്പർ അടിച്ച ഭാഗ്യവതിയെ കണ്ടെത്തി; കോടിപതിയായത് വീട്ടമ്മ

എസ്.എസ് മണിയന് ഓണം ബമ്പറടിക്കുന്നത് ആദ്യമല്ല. “2016ലും ബമ്പറടിച്ചത് ഇവിടുന്നെടുത്ത ടിക്കറ്റിനു തന്നെയാണ്. പിന്നെ ഇത്തവണ രണ്ടാം സമ്മാനത്തില്‍ ഒന്നും ഇവിടുന്നെടുത്ത ടിക്കറ്റിനുണ്ട്. പിന്നെ അഞ്ചുലക്ഷത്തിന്റെ ഒമ്പതു ടിക്കറ്റും,” സുരേഷ് ബാബു പറയുന്നു.

Read More: Kerala Onam Lottery: ഇതാണാ ഭാഗ്യശാലി! ഓണം ബമ്പർ നറുക്കെടുപ്പ് ഫലങ്ങൾ

സമ്മാനത്തുക നേടിയ ഭാഗ്യവാനോ ഭാഗ്യവതിയോ ആരാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. 43 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു പോയിരുന്നുവെന്നാണ് കേരള ലോട്ടറി പബ്ലിസിറ്റി ഓഫീസര്‍ അനില്‍ ഭാസ്‌കരന്‍ ഐ ഇ മലയാളത്തോട് പറഞ്ഞത്. അടുത്ത ആഴ്ച മുതല്‍ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞതവണത്തെ ഓണം ബമ്പര്‍ അടിച്ചത് മലപ്പുറം ജില്ലയിലായിരുന്നു. AJ 44876 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനത്തിന് 50 ലക്ഷം രൂപ പത്തു പേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതവും ലഭിച്ചിരുന്നു. ഇത്തവണയും പത്തു കോടി തന്നെയാണ് ഒന്നാം സമ്മാനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ