Kerala Onam Lottery: കേരള ഓണം ലോട്ടറി നറുക്കെടുപ്പിൽ ഒന്നും സമ്മാനമായ 10 കോടി തൃശൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്. TB128092 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് നറുക്കെടുപ്പ് ആരംഭിച്ചത്.

ഒന്നാം സമ്മാനമായ പത്തു കോടി രൂപയുടെ ഭാഗ്യം കടാക്ഷിച്ചത് തൃശൂര്‍ ജില്ലയില്‍ നിന്നും വിറ്റു പോയ TB128092 എന്ന നമ്പര്‍ ടിക്കറ്റിനാണ്. തൃശ്ശൂർ അടാട്ട് വിളക്കുംകാൽ പളളം വത്സലയെന്ന (58) വീട്ടമ്മയ്ക്കാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്.

സുരേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള എസ്.എസ് മണിയന്‍ എന്ന ലോട്ടറി ഹോള്‍സെയില്‍ കടയില്‍ നിന്ന് തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലുള്ള രവി എന്ന ഏജന്റാണ് TB128092 എന്ന നമ്പര്‍ ടിക്കറ്റെടക്കുന്ന ബുക്ക് വാങ്ങിയത്.

Read: ഓണം ബമ്പർ അടിച്ച ഭാഗ്യവതിയെ കണ്ടെത്തി; കോടിപതിയായത് വീട്ടമ്മ

എസ്.എസ് മണിയന് ഓണം ബമ്പറടിക്കുന്നത് ആദ്യമല്ല. “2016ലും ബമ്പറടിച്ചത് ഇവിടുന്നെടുത്ത ടിക്കറ്റിനു തന്നെയാണ്. പിന്നെ ഇത്തവണ രണ്ടാം സമ്മാനത്തില്‍ ഒന്നും ഇവിടുന്നെടുത്ത ടിക്കറ്റിനുണ്ട്. പിന്നെ അഞ്ചുലക്ഷത്തിന്റെ ഒമ്പതു ടിക്കറ്റും,” സുരേഷ് ബാബു പറയുന്നു.

തിരുവോണം ബംമ്പർ 2018

ഒന്നാം സമ്മാനം (പത്തു കോടി)- TB 128092
രണ്ടാം സമ്മാനം- TA 333827, TB 146531
TC 218233, TD 352024, TE 464959
TG 435075, TH 216590, TJ 288047
TK 159622, TM 121728

മൂന്നാം സമ്മാനം- TA 348567, TB 210582
TC 146933, TD 192280, TE 255975
TG 436202, TH 150463 TJ 343045
TK 154100, TM 413457, TA 435493
TB 219564, TC 193476, TD 534815
TE 395683 ,TG378956, TH 432152
TJ 464446, TK 236094, TM 149160

പോക്കറ്റില്‍ നിന്നും 250 രൂപ കൊടുത്ത് ടിക്കറ്റെടുത്ത് പലരും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നതെന്ന് കേരള ലോട്ടറി പബ്ലിസിറ്റി ഓഫീസര്‍ അനില്‍ ഭാസ്‌കര്‍ ഐ ഇ മലയാളത്തോട് പറഞ്ഞു.

Read More: ഓണം ബമ്പര്‍ ഇത്തവണയും ഒന്നാം സമ്മാനം പത്തുകോടി

‘ലൈവ് സ്ട്രീമിങ് നടത്തണം എന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അടുത്ത ആഴ്ച മുതലേ ലൈവ് സ്ട്രീമിങ് തുടങ്ങാനാകൂ. മുമ്പ് കിഴക്കേ കോട്ടയിലെ ശ്രീചിത്ര ഹോം ഓഡിറ്റോറിയത്തിലായിരുന്നു നറുക്കെടുപ്പ് നടത്തിയിരുന്നത്. ലൈവ് സ്ട്രീമിങ് തുടങ്ങുന്നതിന്റെ ഭാഗമായാണ് ഗോര്‍ഖി ഭവനിലേക്ക് മാറ്റിയത്,’ അനില്‍ ഭാസ്‌കര്‍ വ്യക്തമാക്കി.

Read More: Onam Bumper Lottery 2018: ഇതാണാ ടിക്കറ്റ്; ഓണം ബമ്പറെടുത്തത് തൃശൂരില്‍ നിന്ന്

Kerala Onam Bumper Lottery 2018 Draw Date and Time: സമ്മാനത്തുക

ഒന്നാം സമ്മാനം 10 കോടി രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് കോടി, മൂന്നാം സമ്മാനം രണ്ടു കോടി രൂപ എന്നിങ്ങനെയാണ്. ഇതുവരെ 43 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്നും കൃത്യമായ കണക്കുകള്‍ നറുക്കെടുപ്പിന് ശേഷമേ വ്യക്തമാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

Kerala Onam Bumper Lottery 2018 Draw Date and Time: നറുക്കെടുപ്പ് എവിടെ കാണാം?

അതേസമയം ലോട്ടറി റിസല്‍ട്ട് എന്ന പേരില്‍ പല സൈറ്റുകളിലും വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും കേരള ലോട്ടറീസ് ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് തങ്ങളുടെ ഔദ്യോഗിക സൈറ്റെന്നും അദ്ദേഹം പറഞ്ഞു.  കൈരളി ടിവി, കൗമുദി ടിവി എന്നീ ചാനലുകളില്‍ നറുക്കെടുപ്പ് ലൈവായി കാണിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.