തിരുവോണം ബംപർ നറുക്കെടുപ്പിനു ശേഷം വിഘ്നേശ്വര ഏജൻസി ഉടമ അജേഷ് കുമാർ തിരക്കിലാണ്. തന്റെ ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് തിരുവോണം ബംപർ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നതെന്ന് നറുക്കെടുപ്പിനു പിന്നാലെ അജേഷ് അറിഞ്ഞു. അജേഷിനു എറണാകുളം നോർത്തിലും കച്ചേരിപ്പടിയിലുമാണ് ബ്രാഞ്ചുകളുള്ളത്. കച്ചേരിപ്പടിയിൽ വിറ്റുപോയ ടിക്കറ്റിനാണ് ഓണം ബംപർ ഒന്നാം സമ്മാനം.
ചില്ലറ ലോട്ടറി വിൽപ്പനക്കാരനായ അളഗ സ്വാമിയാണ് വിഘ്നേശ്വര ഏജൻസിയിൽ നിന്ന് ഇപ്പോൾ ഒന്നാം സമ്മാനത്തിനു അർഹമായ ടിക്കറ്റ് വാങ്ങിച്ചിരിക്കുന്നത്. ഓണം ബംപർ പുറത്തിറങ്ങിയ ആദ്യ ആഴ്ചയിൽ തന്നെ ഈ ടിക്കറ്റ് തന്റെ ഏജൻസിയിൽ നിന്നു വിറ്റുപോയതായി അജേഷ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. അളഗസ്വാമി തമിഴ്നാട് സ്വദേശിയാണ്. എറണാകുളം കടവന്ത്രയിലാണ് അളഗസ്വാമി ലോട്ടറി വിൽപ്പന നടത്തുന്നത്.
തന്റെ ഏജൻസിയിൽ വിറ്റ രണ്ട് ടിക്കറ്റുകൾ ഇത്തവണത്തെ ഓണം ബംപറിലെ നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപയ്ക്ക് അർഹമായിട്ടുണ്ടെന്നും അജേഷ് പറഞ്ഞു. നേരത്തെയും പലതവണ വിഘ്നേശ്വര ഏജൻസിയിൽ വിറ്റ ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.
TB 17396 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബംപർ ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്കാണ്:
TA 738408
TB 474761
TC 570941
TD 764733
TE 360719
TG 787783
ഓണം ബംപർ നറുക്കെടുപ്പ് ഫലം പൂർണമായി അറിയാൻ ഇവിടെ ക്ലിക് ചെയ്യുക