scorecardresearch
Latest News

Onam 2022 Holidays Kerala: തിരുവോണം എന്ന്? എത്ര ദിവസം അവധി കിട്ടും?

Onam 2022 Holidays Kerala: ഇത്തവണ സെപ്റ്റംബർ എഴിനാണ് ഒന്നാം ഓണം. സെപ്റ്റംബർ എട്ടിനാണ് തിരുവോണം

Onam 2022 Holidays Kerala: തിരുവോണം എന്ന്? എത്ര ദിവസം അവധി കിട്ടും?

Onam 2022 Holidays Kerala: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു.

ഇത്തവണ സെപ്റ്റംബർ എഴിനാണ് ഒന്നാം ഓണം. സെപ്റ്റംബർ എട്ടിനാണ് തിരുവോണം. ഒൻപതിന് മൂന്നാം ഓണവും 10 ന് നാലാം ഓണവുമാണ്. നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഒരേ ദിവസമാണ്. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ നാലാം ഓണത്തിന് അവധിയാണ്. പിറ്റേന്ന് സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ്. ഒന്നാം ഓണമായ സെപ്റ്റംബര്‍ ഏഴ് ബുധന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം അവധിയായിരിക്കും.

കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Onam 2022 holidays in kerala