scorecardresearch

Bank Holidays in September 2022: ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങളിൽ ബാങ്കുകൾ  പ്രവർത്തിക്കില്ല

Onam 2022 Bank Holidays: ഓണത്തോട് അനുബന്ധിച്ച് നാലു ദിവസങ്ങളാണ് ബാങ്കുകൾക്ക് അവധി വരുന്നത്

RBI, bank holiday, bank holidays in September, Ganesh Chathurthi, Reserve Bank of India, Onam 2022
Bank Holidays September 2022

Bank Holidays September 2022: തിരുവനന്തപുരം: 2022 സെപ്‌റ്റംബർ മാസത്തിൽ 9 ദിവസമാണ് ബാങ്കുകൾ പ്രവർത്തിക്കാതെ അടഞ്ഞു കിടക്കുക. ഈ അവധി ദിവസങ്ങളിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടും. ഒപ്പം 2 ദിവസം ഓണം അവധിയും. ഓണത്തോട് അനുബന്ധിച്ച് നാലു ദിവസങ്ങളാണ് അവധി വരുന്നത്.

Bank Holidays in September 2022

സെപ്റ്റംബർ 7 (ഒന്നാം ഓണം), സെപ്റ്റംബർ 8 (തിരുവോണം), സെപ്റ്റംബർ 10 (നാലാം ശനിയാഴ്ച/നാലാം ഓണം/ശ്രീനാരായണ ഗുരുജയന്തി), സെപ്റ്റംബർ 11 (ഞായർ) ഈ നാലു ദിവസങ്ങൾ ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല.

സെപ്റ്റംബർ രണ്ടാം ആഴ്ചയിൽ ആകെ മൂന്നു ദിവസങ്ങളിൽ മാത്രമേ ബാങ്കുകൾ തുറന്നു പ്രവർത്തിക്കൂ. സെപ്റ്റംബർ 5, സെപ്റ്റംബർ 6, സെപ്റ്റംബർ 9 ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും. ബാങ്കുകൾ പ്രവർത്തനരഹിതമായ ദിവസങ്ങളിലും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാണ്.

2022 സെപ്റ്റംബർ മാസത്തിലെ മറ്റു ബാങ്ക് അവധികൾ

  • സെപ്റ്റംബർ 4,11,18,15- ഞായറാഴ്ച
  • സെപ്റ്റംബർ 24- മാസത്തിലെ രണ്ടാം ശനിയാഴ്ച
  • സെപ്റ്റംബർ 21- ശ്രീനാരായണഗുരു സമാധി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Onam 2022 bank holidays in september 2022