കോഴിക്കോട്: യുകെയില്‍നിന്ന് എത്തിയതിനെത്തുടര്‍ന്ന് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ സ്രവ സാംപിള്‍ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചു. നവംബര്‍ 21ന് നാട്ടിലെത്തിയ ഡോക്ടര്‍ക്ക് 26നാണു കോവിഡ് സ്ഥിരീകരിച്ചത്.
ഡോക്ടറുടെ മാതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളും ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചു. ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച സംശയദുരീകരണത്തിനുവേണ്ടിയാണിത്. ഇരുവയുടെയും സാമ്പിളുകള്‍ ഇന്നാണ് ശേഖരിച്ച് അയച്ചത്. ഫലം ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ്.
ബീച്ച് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ ചികിത്സയിലുള്ള ഡോക്ടര്‍ക്കും മാതാവിനും കാര്യമായ രോഗലക്ഷണങ്ങളൊന്നുമില്ല. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ച് എട്ടു ദിവസമായിട്ടും മാറിയിട്ടില്ല. ഇതിനാലാണു ഇരുവരുടെയും സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനു വിധേയമാക്കുന്നത്.
അമ്മ ഉള്‍പ്പെടെ രണ്ടു പേരാണു ഡോക്ടറുമായി പ്രാഥമിക സമ്പര്‍ക്കത്തിലുണ്ടായിരുന്നത്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. ഡോക്ടറുടെ വീട്ടിലെ ജോലിക്കാരുടെയും സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
Also Read: Omicron| ഇന്ത്യയിൽ സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം: ഇതുവരെ ലഭ്യമായ വിവരങ്ങൾ ഇവയാണ്
ഡോക്ടറുമായി സമ്പര്‍ക്കമുള്ളവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കിവരികയാണ്. കോഴിക്കോട് ഡിഎംഒ ഉമര്‍ ഫറൂഖാണു സമ്പര്‍ക്ക പട്ടിക തയാറാക്കുന്നത്. ഇപ്പോള്‍ തയാറാക്കിയ സമ്പര്‍ക്ക പട്ടിക മറ്റ് ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. ഡോക്ടര്‍ നാല് ജില്ലകളില്‍ യാത്ര നടത്തിയെന്ന വിവരമുണ്ട്. യാത്രാപഥം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
രാജ്യത്ത് ആദ്യമായി ഇന്നലെ കർണാടകയിൽ രണ്ടു പേരിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന, യാത്രാ പശ്ചാത്തലമില്ലാത്ത 46 വയസുകാരനായ ഡോക്ടർക്കും കഴിഞ്ഞയാഴ്ച നാട്ടിലേക്കു മടങ്ങിയ 66 വയസുകാരനായ ദക്ഷിണാഫ്രിക്കൻ പൗരനുമാണ് രോഗം തിരിച്ചറിഞ്ഞത്. ജനിതക ശ്രേണീകരണത്തിലൂടെയാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇരുവർക്കും ഗുരുതരമായ ലക്ഷണങ്ങളുണ്ടായിരുന്നില്ല.
കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതി ജാഗ്രതയിലാണ് കേരളം. റിസ്ക് രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് പരിശോധനകള്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. റിസ്ക് രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് വിമാനത്താവളത്തിൽ ആർടി-പിസിആർ പരിശോധന ആവശ്യമാണ്.
Also Read: വാക്സിൻ ഇടവേള ഇളവ് ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ഫലം പോസീറ്റീവായാല്‍ ആശുപത്രിയില്‍ പ്രത്യേകം തയാറാക്കിയ വാര്‍ഡുകളിലേക്ക് മാറ്റും. വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റീവാണെങ്കിലും വീട്ടിലേക്കു പോകാമെങ്കിലും ഏഴ് ദിവസം ക്വാറന്റൈനും ഏഴ് ദിവസം സ്വയം നിരീക്ഷണവും ആവശ്യമാണ്.
അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ രണ്ടു ശതമാനം പേരെ പരിശോധിക്കും. അവരില്‍ നെഗറ്റീവാകുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. പോസീറ്റീവായാല്‍ ആശുപത്രിയില്‍ പ്രത്യേകം തയാറാക്കിയ വാര്‍ഡുകളിലേക്കു മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.