രാജസ്ഥാനിൽ ഒമ്പത് പേർക്ക്, മഹാരാഷ്ട്രയിൽ ഏഴ് പേർക്ക്; രാജ്യത്ത് വീണ്ടും ഒമിക്രോൺ കേസുകൾ

തോടെ രാജ്യത്തെ് സ്ഥിരീകരിച്ച ഒമിക്രോൺ കേസുകളുടെ എണ്ണം 21 ആയി വർധിച്ചു

Omicron, Kerala Omicron, Kerala Omicron cases, total omicron cases kerala, new omicron cases kerala, coronavirus, Covid19, coronavirus news, india covid 19 news, lockdown news, kerala coronavirus cases, omicron symptoms, omicron symptoms, omicron prevention, omicron medicines, omicron genome sequencing, Omicron veena george, kerala covid 19 cases, covid 19 cases in kerala, Omicron symptoms, Omicron prevention, coronavirus cases in kerala, kerala coronavirus latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, indian express malayalam, ie malayalam
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് 16 പേർക്ക് കൂടി കോവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഏഴ് പേർക്കും രാജസ്ഥാനിൽ ഒമ്പത് പേർക്കുമാണ് പുതുതായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ് സ്ഥിരീകരിച്ച ഒമിക്രോൺ കേസുകളുടെ എണ്ണം 21 ആയി വർധിച്ചു.

മഹാരാഷ്ട്രയിൽ പൂനെ ജില്ലയിലാണ് ഞായറാഴ്ച ഏഴ് പേർക്ക് കോവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.

നവംബർ 24 ന് പിംപ്രി-ചിഞ്ച്‌വാഡിൽ തന്റെ സഹോദരനെ സന്ദർശിക്കാനെത്തിയ നൈജീരിയയിലെ ലാഗോസിൽ നിന്നുള്ള 44 വയസ്സു കാരിയായ സ്ത്രീക്കും അവരുടെ രണ്ട് പെൺമക്കൾക്കും പുതിയ വകഭേദം ബാധിച്ചതായി പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തി. അവരുടെ 45 വയസ്സുകാരനായ സഹോദരനും രണ്ടര വയസ്സും ഏഴു വയസ്സുമുള്ള പെൺമക്കൾക്കും ഒമിക്‌റോൺ ബാധിച്ചതായി കണ്ടെത്തി. കൂടാതെ, അടുത്തിടെ ഫിൻ‌ലൻഡിലേക്ക് യാത്ര ചെയ്ത 47 കാരനായ പുരുഷനും പൂനെയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു.

പൂനെയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ നാല് പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ട്, മറ്റ് മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.

രാജസ്ഥാനിൽ ജയ്പൂരിലാണ് ഒമ്പത് പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.

രാജ്യതലസ്ഥാനം ഡൽഹിയിലും ഇന്ന് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ആദ്യ കേസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ അറിയിച്ചിരുന്നു. ടാന്‍സാനിയയില്‍ നിന്ന് എത്തിയ വ്യക്തിക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

ഇയാള്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ കേസുകളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. നേരത്തെ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഓരോ കേസുകളും കര്‍ണാടകയില്‍ രണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 15 പേരിലാണ് ഒമിക്രോണ്‍ സാന്നിധ്യം സംശയിച്ചിരിക്കുന്നത്. എല്ലാവരേയും എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശപ്പിച്ചു. ഇതില്‍ ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പേര്‍ക്ക് രോഗലക്ഷണങ്ങളുമുണ്ട്.

കൊച്ചിയിലെത്തിയ റഷ്യന്‍ പൗരന് കോവിഡ്; സാമ്പിള്‍ ജനിതക പരിശോധനയ്ക്കയച്ചു

സംസ്ഥാനത്ത് ഒമിക്രോണ്‍ സംശയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്രിട്ടണില്‍ നിന്നെത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. റഷ്യന്‍ സ്വദേശിയായ 25 കാരനാണ് രോഗം ബാധിച്ചിരിക്കുന്നത്.

ഇയാളെ അമ്പലമുകള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ടൊ എന്നറിയാന്‍ രോഗബാധിതന്റെ സാമ്പിള്‍ ജനിതക ശ്രേണി പരിശോധനയ്ക്കയച്ചു. തിരുവനന്തപുരത്തായിരിക്കും സാമ്പിള്‍ പരിശോധിക്കുക.

ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് ഇന്ന് 8,895 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8,190 പേര്‍ രോഗമുക്തി നേടി. 415 മരണമാണ് മഹാമാരി മൂലം ഇന്നലെ സംഭവിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 99,974 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Also Read: Omicron | ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം എണ്ണവിലയെ ബാധിക്കുമ്പോൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Omicron russian native tested covid positive at kochi

The moderation of comments is automated and not cleared manually by malayalam.indianexpress.com