തിരുവനന്തപുരം: പുതുവത്സരം കണക്കിലെടുത്ത് രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് കൂടുതൽ കടുപ്പിക്കും. രാത്രി 10 നുശേഷം പരിശോധന ശക്തമാക്കും. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ വന്നത്.
ജനുവരി രണ്ടു വരെ രാത്രി പത്തു മുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. ദേവാലയങ്ങളിൽ ഉൾപ്പെടെ നടത്തുന്ന മത, സാമൂഹിക, രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കരുതണം.
ദേവാലയങ്ങള്‍ക്കു പുറമെ ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയ ഇടങ്ങളിലും രാത്രി 10നു ശേഷം ആള്‍ക്കൂട്ടം അനുവദിക്കില്ല. കടകൾ 10 മണിക്ക് അടയ്ക്കണം. ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിലും നിയന്ത്രണമുണ്ടാകും. പുതുവത്സരാഘോഷങ്ങൾ രാത്രി പത്തിനുശേഷം അനുവദിക്കില്ല.
Read More: ആറു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു; 9 പ്രധാന നഗര പ്രദേശങ്ങളിൽ ഒമിക്രോണും