Latest News

സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി ഒമിക്രോണ്‍; ആകെ രോഗബാധിതർ 181

തിരുവനന്തപുരം-10, ആലപ്പുഴ-ഏഴ്, തൃശൂര്‍-ആറ്, മലപ്പുറം-ആറ് എന്നിങ്ങനെയാണു പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം

Omicron, Omicron cases Kerala, more Omicron cases reported in Kerala, Omicron symptoms, Covid19 restrictions Kerala, Omicron cases India, coronavirus india, Covid19 India, Covid19 Omicron variant, coronavirus omicron india, omicron variant cases in india, new covid variant omicron symptoms, coronavirus omicron india latest update, coronavirus vaccine, coronavirus active cases in india today, coronavirus variants, coronavirus treatment, coronavirus prevention tips, coronavirus india update, covid-19 latest update india, coronavirus live news, Omicron world health organization, Omicron WHO, omicron symptoms, omicron severity,Covid19 delta variant, coronavirus latest news, coronavirus updates, covid -19 recent news, covid vaccinations, covid news, covid cases, corona live tracker, covid live news, coronavirus information, covid-19 latest information, coronavirus prevention, covid vaccines, Omicron variant, B.1.1.529, Covid guidelines, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം-10, ആലപ്പുഴ-ഏഴ്, തൃശൂര്‍-ആറ്, മലപ്പുറം-ആറ് എന്നിങ്ങനെയാണു രോഗം സ്ഥിരീകരിച്ചത്.

25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും രണ്ടുപേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നും വന്നതാണ്. രണ്ടു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. ആലപ്പുഴ സ്വദേശികളാണ് ഇവര്‍.

തിരുവനന്തപുരത്ത് ഒൻപതു പേര്‍ യുഎഇയില്‍നിന്നും ഒരാള്‍ ഖത്തറില്‍നിന്നും വന്നതാണ്. ആലപ്പുഴയില്‍ മൂന്നു പേര്‍ യുഎഇയില്‍ നിന്നും രണ്ടുപേർ യുകെയില്‍ നിന്നും തൃശൂരില്‍ മൂന്നു പേര്‍ കാനഡയില്‍ നിന്നും രണ്ടു പേര്‍ യഎഇയില്‍നിന്നും ഒരാള്‍ കിഴക്കനാഫ്രിക്കയില്‍നിന്നും മലപ്പുറത്ത് ആറുപേര്‍ യുഎഇയില്‍നിന്നും വന്നതാണ്.

Also Read: ഡല്‍ഹിയില്‍ 84 ശതമാനം സാമ്പികളുകളില്‍ ഒമിക്രോണ്‍; കൊല്‍ക്കത്തയില്‍ നൂറിലധികം ഡോക്ടര്‍മാര്‍ക്ക് കോവിഡ്

ഇതോടെ ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് 52 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നു 109 പേരും എത്തി്. 20 പേര്‍ക്കാണു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. എറണാകുളം- 16, തിരുവനന്തപുരം- 15, തൃശൂര്‍-നാല്, ആലപ്പുഴ-മൂന്ന്, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍- ഒരാള്‍ വീതം എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇനി 139 പേരാണ് ചികിത്സയിലുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Omicron more cases reported in kerala coronavirus updates veena george

The moderation of comments is automated and not cleared manually by malayalam.indianexpress.com