Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

ഒമിക്രോൺ: വ്യാഴാഴ്ച മുതൽ പത്ത് മണിക്ക് ശേഷം തിയേറ്ററുകളിൽ സിനിമ പ്രദർശനം അനുവദിക്കില്ല

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

Theater,reopen, Workers clean and sanitize chairs at Balaji Movieplex Kopar Khairne
Photo: Nithin RK

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച രാത്രി മുതൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ തിയേറ്ററുകളിൽ പത്ത് മണിക്ക് ശേഷം സിനിമ പ്രദർശനത്തിനും അനുമതിയില്ലെന്ന് സർക്കാർ അറിയിച്ചു. ജനവരി രണ്ടു വരെയാണ് നിയന്ത്രണം.

ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ പൊലീസ് പരിശോധനയും കർശനമാക്കും. പുതുവത്സരാഘോഷങ്ങള്‍ ഒമിക്രോണ്‍ വ്യാപനത്തിന് കാരണമാകാതിരിക്കാനാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 30 മുതല്‍ നാലു ദിവസം പൊലീസ് പരിശോധന കര്‍ശനമാക്കും. ബീച്ചുകള്‍, മാളുകള്‍ , പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടമൊഴിവാക്കാന്‍ പൊലീസിനെ വിന്യസിക്കും.

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് നിയന്ത്രണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ നിയന്ത്രണങ്ങള്‍ തുടരും. കടകളെല്ലാം 10 മണിക്ക് അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ആള്‍കൂട്ടവും അനാവശ്യ യാത്രകള്‍ക്കും വിലക്കുണ്ട്. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31 ന് രാത്രി 10 ന് ശേഷം അനുവദിക്കുന്നതല്ല.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.

സംസ്‌ഥാനത്ത് ആകെ 57 ഒമിക്രോൺ ബാധിതരാണുള്ളത്. ഒഡെൽറ്റ വൈറസിനേക്കാൾ മൂന്നു മുതൽ അഞ്ച് ഇരട്ടി വരെ വ്യാപന ശേഷിയുണ്ടെന്നതിനാൽ ഒമിക്രോൺ വൈറസ് വ്യാപനം കോവിഡ് ബാധിതരുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യം നേരിടാനായുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നുണ്ട്.

Read More: ഒമിക്രോണ്‍: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ രാത്രികാല നിയന്ത്രണം; ആള്‍കൂട്ടം അനുവദിക്കില്ല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Omicron kerala police restrictions new year

The moderation of comments is automated and not cleared manually by malayalam.indianexpress.com