Latest News

കോവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു

കല്യാണങ്ങളിലും മരണാനന്തരചടങ്ങുകളിലും പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി

Omicron, Covid19, Covid19 restrictions, Thiruvananthapuram Covid19 restrictions, public meetings banned in Thiruvananthapuram Covid19, gatherings banned in Thiruvananthapuram Covid19 Omicron Thiruananthapuram, Omicron cases Kerala, more Omicron cases reported in Kerala, Omicron symptoms, Covid19 restrictions Kerala, Omicron cases India, coronavirus india, Covid19 India, Covid19 Omicron variant, coronavirus omicron india, omicron variant cases in india, new covid variant omicron symptoms, coronavirus omicron india latest update, coronavirus vaccine, coronavirus active cases in india today, coronavirus variants, coronavirus treatment, coronavirus prevention tips, coronavirus india update, covid-19 latest update india, coronavirus live news, Omicron world health organization, Omicron WHO, omicron symptoms, omicron severity,Covid19 delta variant, coronavirus latest news, coronavirus updates, covid -19 recent news, covid vaccinations, covid news, covid cases, corona live tracker, covid live news, coronavirus information, covid-19 latest information, coronavirus prevention, covid vaccines, Omicron variant, B.1.1.529, Covid guidelines, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചു.

അന്‍പതില്‍ കുറവ് ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും പോലും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ചുപോയ ഇത്തരം യോഗങ്ങളുണ്ടങ്കില്‍ സംഘാടകര്‍ അത് മാറ്റിവയ്ക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കലക്ടര്‍ അറിയിച്ചു. കല്യാണങ്ങളിലും മരണാനന്തരചടങ്ങുകളിലും പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തണം. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാരസ്ഥാപനങ്ങളില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.

Also Read: സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്കു സ്ഥാപനങ്ങള്‍ അടച്ചിടണം. വിവരം പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍മാര്‍ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കല്‍ ഓഫീസറെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കര്‍ശന നിരീക്ഷണത്തിനു സിറ്റി, റൂറല്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി.

ജില്ലയിൽ കോവിഡുകൾ അതിരൂക്ഷമായി വ്യാപിക്കുകയാണ്. ഇന്നലെ 3556 പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ജില്ലയും തിരുവനന്തപുരമാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Omicron covid19 thiruvananthapuram restrictions public meetings gatherings banned

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express