scorecardresearch

Latest News

നേരിയ രോഗലക്ഷണമുള്ളവരുടെ ഡിസ്ചാര്‍ജിന് നെഗറ്റീവ് ഫലം വേണ്ട; ഡിസ്‌ചാര്‍ജ് നയം പുതുക്കി

നേരിയ രോഗലക്ഷണമുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല

Omicron, Covid19, Covid new discharge policy, Covid new discharge policy Kerala, Revised patient discharge policy Kerala, Veena George, Covid patient discharge policy Kerala, Covid test result timing, veena george, veena george on Covid test result timing, Covid restrictions Kerala, Covid19 surge kerala, Covid19 cases kerala, omicron cases kerala, kerala news, latest news, latest kerala news, malayalam news, latest malayalam news, covid19 news, omicron news, indian express malayalam, ie malayalam

തിരുവനന്തപുരം: കോവിഡ് രോഗികളെ ആശുപത്രയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതു സംബന്ധിച്ച് നയം പുതുക്കി. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെ രോഗതീവ്രത അനുസരിച്ചാണ് നയം പുതുക്കിയത്.

നേരിയ രോഗലക്ഷണമുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. രോഗലക്ഷണങ്ങളുള്ളവര്‍ അവ കണ്ടുതുടങ്ങിയതു മുതലോ, ലക്ഷണങ്ങളില്ലാത്ത രോഗികള്‍ കോവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടില്‍ ഏഴുദിവസം നിരീക്ഷണത്തില്‍ കഴിയണം. മൂന്നു ദിവസം തുടര്‍ച്ചയായി പനി ഇല്ലാതിരുന്നാല്‍ ഗൃഹ നിരീക്ഷണം അവസാനിപ്പിക്കാം.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് അപായസൂചനകള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കണം. ദിവസവും ആറ് മിനിറ്റ് നടത്ത പരിശോധന നടത്തണം. അപായ സൂചനകള്‍ കാണുകയോ അല്ലെങ്കില്‍ വിശ്രമിക്കുമ്പോള്‍ ഓക്സിജന്റെ അളവ് 94 ശതമാനത്തില്‍ കുറവോ അല്ലെങ്കില്‍ ആറ് മിനിറ്റ് നടശേഷം ഓക്സിജന്‍ അളവ് ബേസ് ലൈനില്‍നിന്ന് മൂന്നു ശതമാനത്തില്‍ കുറവോ ആണെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ ദിശ 104, 1056ലോ, ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിയിലോ അറിയിക്കുക.

മിതമായ രോഗമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം. ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം, അമിതക്ഷീണമില്ലാത്ത അവസ്ഥ തുടങ്ങിയ അവസ്ഥയില്‍ വീട്ടില്‍ റൂം ഐസൊലേഷനായോ, സി.എഫ്.എല്‍.ടി.സി.യിലേക്കോ, സി.എസ്.എല്‍.ടി.സി.യിലേക്കോ ഡിസ്ചാര്‍ജ്ജ് ചെയ്യാം.

ഗുരുതര രോഗം, എച്ച്.ഐ.വി പോസിറ്റീവ്, അവയവം സ്വീകരിച്ചവര്‍, അര്‍ബുദ രോഗികള്‍, ഇമ്യൂണോ സപ്രസന്റ്സ് ഉപയോഗിക്കുന്നവര്‍, ഗുരുതര വൃക്ക, കരള്‍ രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കു രോഗലക്ഷണങ്ങള്‍ തുടങ്ങി പതിനാലാം ദിവസം റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവായാല്‍ ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം എന്നിങ്ങനെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം.

Also Read: കോവിഡ് വ്യാപനം: പരിശോധനാ ഫലം സമയബന്ധിതമായി ലഭ്യമാക്കണമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യസ്ഥിതി മോശമാണെങ്കില്‍ ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങള്‍ അനുസരിച്ച് കോവിഡ് ഐസിയുവിലോ നോണ്‍കോവിഡ് ഐസി യുവിലോ പ്രവേശിപ്പിക്കണം. റാപ്പിഡ് ആന്റിജന്‍ പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ നെഗറ്റീവാകുന്നതു വരെ ഓരോ 48 മണിക്കൂറിലും പരിശോധന നടത്ത െഡിസ്ചാര്‍ജ് ചെയ്യും.

നേരിയ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നപക്ഷം 48 മണിക്കൂറുകള്‍ക്കുള്ളില്‍ പനി ഇല്ലാതിരിക്കുകയും ആരോഗ്യനില തൃപ്തികരമാകുകയും ചെയ്യുകയാണെങ്കില്‍ വീട്ടില്‍വച്ച് അപായ സൂചനകള്‍ നിരീക്ഷിക്കുന്നതിനുള്ള നിര്‍ദേശത്തോടെ ഡിസ്ചാര്‍ജ് ചെയ്യാം.

ഗുരുതര രോഗികളുടെ കാര്യത്തില്‍ 14 ദിവസത്തിനു മുന്‍പായി ആരോഗ്യസ്ഥിതി മെച്ചപ്പെടുകയാണെങ്കില്‍ രോഗിയെ സി.എസ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിച്ച് പതിനാലാംദിവസം ആന്റിജന്‍ പരിശോധന നടത്താം.

എല്ലാ വിഭാഗത്തിലുമുള്ള ആളുകളും ഡിസ്ചാര്‍ജ് ചെയ്തശേഷമുള്ള ഏഴു ദിവസം കൂടി എന്‍ 95 മാസ്‌ക് ധരിക്കുകയും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. 20 ദിവസത്തിനുശേഷവും ആന്റിജന്‍ പരിശോധനാ ഫലം പോസിറ്റീവായി തുടരുന്നവരുടെ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനു നല്‍കണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Omicron covid19 kerala revises patient discharge policy