scorecardresearch

Latest News

കോവിഡ്: വീടുകളില്‍ മരുന്നെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ആരോഗ്യവകുപ്പ്

സാധാരണ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കാനുള്ള പദ്ധതി ഊര്‍ജിതമായി നടപ്പാക്കും

Omicron, Covid19, home delivery of free drugs Kerala, home delivery of free medicines Kerala, lifestyle diseases drugs home delivery, drug home delivery for BPL family members, drug home delivery for Health department to deliver drugs at homes for senior citizens, veena george, covid news, omicron news, covid latest news, omicron latest news, covid updated, kerala news, latest kerala news, malayalam news, latest malayalam news, news in malayalam, latest news in malayalam, indian express malayalam, ie malayalam

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചുനല്‍കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്.

സംസ്ഥാന ജീവിതശൈലി രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവര്‍ത്തകരുടെയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് മരുന്ന് എത്തിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

സാധാരണ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കാനുള്ള പദ്ധതി ഊര്‍ജിതമായി ആരോഗ്യ വകുപ്പ് നടപ്പാക്കും. കോവിഡ് കാലത്ത് ആശുപത്രിയിലെത്തുമ്പോഴുണ്ടാകുന്ന സമ്പര്‍ക്കം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്.

ഈ വിഭാഗക്കാര്‍ ഇടയ്ക്കിടയ്ക്ക് മരുന്നു വാങ്ങാന്‍ യാത്ര ചെയ്ത് ആശുപത്രികളില്‍ എത്തുമ്പോഴുണ്ടാകുന്ന രോഗവ്യാപനം ഒഴിവാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വീടുകളിലിരുന്ന് അവര്‍ കൃത്യമായി മരുന്നു കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പദ്ധതിയിലൂടെ സാധ്യമാക്കുന്നു. കോവിഡ് അതിതീവ്ര വ്യാപന സമയത്ത് പരമാവധി ജനങ്ങള്‍ക്ക് മരുന്നുകള്‍ എത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യവകുപ്പ് സ്വീകരിച്ചുകഴിഞ്ഞു.

Also Read: ടിപിആർ 44 ശതമാനം; കോവിഡ് അവലോകനയോഗം ഇന്ന്

ചികിത്സ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കോവിഡ് പ്രതിരോധവും. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ജീവിതശൈലി രോഗമുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും കോവിഡ് വരാതെ നോക്കേണ്ടത് ആവശ്യകതയാണ്. അതിനുള്ള അവബോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കും.

പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗമാണ് കിടപ്പ് രോഗികള്‍. ഇവര്‍ക്ക് കോവിഡ് വന്നുകഴിഞ്ഞാല്‍ അത് മൂര്‍ച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. പാലിയേറ്റീവ് കെയര്‍ രോഗികളുടെ പ്രത്യേക ശ്രദ്ധയ്ക്കായി എല്ലാ പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അവര്‍ക്ക് രോഗം വരാതെ സൂക്ഷിക്കാന്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാനും മരുന്നുകള്‍ എത്തിച്ചു കൊടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ രോഗികളെ എങ്ങനെ കോവിഡ് വരാതെ സംരക്ഷിക്കാമെന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അവബോധവും നല്‍കിവരുന്നതായും മന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Omicron covid19 home delivery of medicines veena george